മുസ്​ലിം ലീഗ് ജന്മദിനാഘോഷം

പറവൂർ: മുസ്ലിം ലീഗ് 71ാം ജന്മദിനാഘോഷത്തി​െൻറ ഭാഗമായി ചിറ്റാറ്റുകര പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഉണർത്തുദിന സമ്മേളനം പട്ടണത്ത് ലീഗ് ജില്ല സെക്രട്ടറി ഇ.എം. അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു. വെറുപ്പി​െൻറയും വിദ്വേഷത്തി​െൻറയും രാഷ്ട്രീയത്തെ സ്നേഹത്തി​െൻറയും കാരുണ്യത്തി​െൻറയും രാഷ്ട്രീയംകൊണ്ട് ചെറുക്കണമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ സ്നേഹിക്കുന്നവർ ജനങ്ങളിൽ ഐക്യത്തിനായാണ് പരിശ്രമിക്കേണ്ടത്. ജനങ്ങളിൽ ഭിന്നിപ്പുണ്ടാക്കുന്നവർക്ക് താൽക്കാലിക നേട്ടങ്ങൾ ഉണ്ടാകുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ രാജ്യം അതിന് കനത്തവില നൽകേണ്ടി വരും. ഇത്തരം രാജ്യദ്രോഹപ്രവർത്തനങ്ങളെ ചെറുക്കാൻ രാഷ്ട്രീയപാർട്ടികൾ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജില്ല വർക്കിങ് കമ്മിറ്റി അംഗം വി.എം. കാസിം, പറവൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.എ. അബ്ദുൽ കരീം, ജില്ല കൗൺസിൽ അംഗം പി.എ. അബ്ദുൽ സത്താർ, ട്രഷറർ ടി.എ. സിദ്ദീഖ്, വൈസ്പ്രസിഡൻറ് അൻവർ കൈതാരം, യൂത്ത്‌ ലീഗ് നിയോജകമണ്ഡലം പ്രസിഡൻറ് ഹാറൂൺ ഷാ സുൽത്താൻ, സിദ്ദീഖ് മുണ്ടോപാടത്ത്‌, ഇബ്രാഹിം കാട്ടിശ്ശേരിൽ, ഇ.എം. അഷറഫ്, സി.എ. അഫ്സൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.