കെടാമംഗലം ഗവ. എൽ.പി സ്കൂൾ ശതാബ്​ദി ആഘോഷം സമാപിച്ചു

പറവൂർ: പൂർവവിദ്യാർഥികളും അധ്യപകരും പൊതുസമൂഹവും സ്‌കൂളിന് സമർപ്പിച്ച വിവിധ ദക്ഷിണകൾ ഏറ്റുവാങ്ങി കെടാമംഗലം ഗവ. എൽ.പി സ്‌കൂൾ ശതാബ്ദി ആഘോഷം സമാപിച്ചു. സമാപന സമ്മേളനത്തിൽ സ്‌കൂളി​െൻറ അക്കാദമികവും കായികവുമായ മികവുകൾ വർധിപ്പിക്കാനുതകുന്ന ഉപകരണങ്ങളും കംപ്യൂട്ടർ ലാബ് നവീകരിക്കാനുള്ള സംവിധാനങ്ങളും ക്ലാസ് റൂം ലൈബ്രറിക്ക് ആവശ്യമായ അലമാരകളും പൂർവവിദ്യാർഥി- അധ്യാപക ചുമതലക്കാരായ കൊച്ചു മാസ്റ്റർ, എം.ആർ. സൂരജ് എന്നിവരിൽനിന്ന് കെ.വി. തോമസ് എം.പി ഏറ്റുവാങ്ങി. വി.ഡി. സതീശൻ എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പൂയപ്പിള്ളി തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തി. പറവൂർ നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ്, ഏഴിക്കര പഞ്ചായത്ത് പ്രസിഡൻറ് പി.എ. ചന്ദ്രിക, വൈസ് പ്രസിഡൻറ് കെ.കെ. നാരായണൻ, ജില്ല പഞ്ചായത്തംഗം ഹിമ ഹരീഷ്, ബ്ലോക്ക് പഞ്ചായത്തംഗം സീതാലക്ഷ്മി, നഗരസഭ കൗൺസിലർ സി.പി. ജയൻ, പഞ്ചായത്ത് മെംബർമാരായ ഉഷ രാധാകൃഷ്ണൻ, വി.എസ്. ശിവരാമൻ, ഷീബ സൈലേഷ്, ഷീല മുരളി, എം. എസ്. രതീഷ്, എസ്.എം.സി ചെയർമാൻ എൻ.ആർ. സുധാകരൻ, സ്‌കൂൾ ഹെഡ്മാസ്റ്റർ സി.എ. എബ്രഹാം, കെ.എൻ. വിനോദ് എന്നിവർ സംസാരിച്ചു. പൂർവ വിദ്യാർഥികളായ ഗായകൻ അൻവിൻ, നടൻ വിനോദ്, മിമിക്രി കലാകാരൻ സൈനൻ, മജീഷ്യൻ ശ്യാംലാൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ പരിപാടികളും സംഘടിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.