പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം

അങ്കമാലി: നഗരസഭ പ്രദേശത്ത് സംഘടിപ്പിച്ചു. അങ്കമാലി താലൂക്ക് ഗവ. ആശുപത്രിയിൽ നഗരസഭ ചെയർപേഴ്സൻ എം.എ. ഗ്രേസി ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ സജി വർഗീസ് അധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. സോണി കുര്യൻ, അങ്കമാലി റോട്ടറി ക്ലബ് പ്രസിഡൻറ് ഇ.പി. ജയചന്ദ്രൻ, റോട്ടറി കമ്യൂണിറ്റി സർവിസ്‌ ചെയർമാൻ ചാൾസ് തയ്യിൽ എന്നിവർ സംസാരിച്ചു. രണ്ട് ട്രാൻസിറ്റ് ബൂത്തുകൾ അടക്കം അങ്കമാലി മേഖലയിൽ 27 ബൂത്താണ് പ്രവർത്തിച്ചത്. അങ്കമാലി റോട്ടറി ക്ലബി‍​െൻറയും അങ്കമാലി മുനിസിപ്പാലിറ്റിയുടെയും സഹകരണത്തോടെയാണ് താലൂക്ക് ആശുപത്രി പോളിയോ നിർമാർജനപ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.