ചരമവാർഷികം നാളെ

പറവൂർ: സി.പി.ഐ നേതാവും ദീർഘകാലം പറവൂരിലെ എം.എൽ.എയുമായിരുന്ന എൻ. ശിവൻപിള്ളയുടെ 14ാമത് ചരമവാർഷിക ദിനാചരണം ചൊവ്വാഴ്ച പറവൂരിൽ നടക്കും. രാവിലെ ഒമ്പതിന് എൻ. ശിവൻപിള്ള സ്മാരക ഹാളിൽ ഏഴിക്കര പഞ്ചായത്ത് പ്രസിഡൻറ് പി.എ. ചന്ദ്രിക പതാക ഉയർത്തും. തുടർന്ന് പുഷ്പാർച്ചനയും നടക്കും. വൈകീട്ട് അഞ്ചിന് നഗരത്തിൽ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിക്കും. പറവൂർ പഴയ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നടക്കുന്ന പൊതുസമ്മേളനം സി.പി.ഐ കേന്ദ്ര സെക്രേട്ടറിയറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. സി.പി. ഐ ജില്ല സെക്രട്ടറി പി. രാജു അധ്യക്ഷത വഹിക്കും. മിനിമം വേതനം ഉറപ്പാക്കണം പറവൂർ: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്കും മിനിമം വേതനം ഉറപ്പാക്കണമെന്ന് എൻ.ആർ.ഇ.ജി.എ വർക്കേഴ്സ് അസോസിയേഷൻ പറവൂർ മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. സ്വയംഭരണ സ്ഥാപനങ്ങൾ തനതായി തൊഴിലിടങ്ങൾ കണ്ടെത്തുന്നതിന് മാർഗരേഖ ഉണ്ടാക്കണമെന്നും തൊഴിലാളികൾക്ക് ഇ.എസ്.ഐയും ബോണസും തൊഴിൽ സമയങ്ങളിൽ മാറ്റങ്ങൾ ഉണ്ടാക്കണമെന്നും കൺവെൻഷൻ നിർദേശിച്ചു. പറവൂർ എൻ. ശിവൻ പിള്ള സ്മാരകമന്ദിരത്തിൽ നടന്ന കൺവെൻഷൻ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അനിമോൻ ഉദ്ഘാടനം ചെയ്തു. പി.ഡി. വർഗീസ് അധ്യക്ഷത വഹിച്ചു. സ്വാതന്ത്രസമരസേനാനിയും സി.പി.ഐ നേതാവുമായിരുന്ന അന്തരിച്ച സി.കെ. ഓമനക്ക് അനുശോചനം രേഖപ്പെടുത്തി. പി.എൻ. സന്തോഷ്, ഷീല മുരളി, എം.എസ്. ജോർജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.