പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ ഉദ്‌ഘാടനം

ആലങ്ങാട്: കിഴക്കേ വെളിയത്തുനാട് ദഅ്വ സ​െൻററിൽ തണൽ പെയിൻ ആൻഡ് പാലിയേറ്റിവ് കെയറി​െൻറ ഉദ്‌ഘാടനം വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എൽ.എ നിർവഹിച്ചു. ദഅ്വ സ​െൻറർ ഡയറക്ടർ വി.പി. മുഹമ്മദ് ഉമരി അധ്യക്ഷത വഹിച്ചു. തണൽ ജില്ല ചെയർമാൻ എം.എം. ഉമർ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് പ്രസിഡൻറ് ജി.ഡി. ഷിജു മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് അംഗങ്ങളായ എ.എൻ. അശോകൻ, കെ.എച്ച്. ഷഹബാസ്, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് കെ.എ. അമീർ അഫ്സൽ, കരുമാല്ലൂർ പഞ്ചായത്ത് അംഗങ്ങളായ റഷീദ മുഹമ്മദാലി, സൈഫുന്നിസ റഷീദ്, വി.എ. മുഹമ്മദ് അഷ്റഫ്, വാട്ടർ അതോറിറ്റി റിട്ട. എക്സിക്യൂട്ടിവ് എൻജിനീയർ എൻ.കെ. ഇബ്രാഹിം കുട്ടി, അബ്ദുൽ റഫീഖ് ഇടപ്പള്ളി, മുജീബ് മുഹമ്മദ് നമ്പ്യാട്ട് , ആർ. സുനിൽ കുമാർ എന്നിവർ സംസാരിച്ചു. സി.എം. അലി സ്വാഗതവും വി.എം. മാലിക് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.