പറവൂർ: നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. ഞായറാഴ്ച രാവിലെ ആറിന് കോൺവെൻറ് റോഡിലായിരുന്നു അപകടം. തൃപ്പൂണിത്തുറ സ്വദേശികളായ യാത്രക്കാര്‍ തൃപ്രയാർ ക്ഷേത്രത്തില്‍ ദർശനത്തിന് പോകുന്ന വഴിയാണ് അപകടത്തിൽപ്പെട്ടത്. പെട്ടെന്ന് ബ്രേക്ക് ചെയ്ത കാറിെൻറ മുൻസീറ്റിലിരുന്ന് ഉറങ്ങുകയായിരുന്ന കുട്ടി മുന്നോട്ടുവീഴാൻ പോയപ്പോൾ കുട്ടിയെ ഡ്രൈവർ പിടിക്കാൻ ശ്രമിച്ചതാണ് നിയന്ത്രണം വിടാൻ കാരണം. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് ഒടിയുകയും കാറിെൻറ മുൻഭാഗം തകരുകയും ചെയ്തു. പ്രദേശത്ത് വൈദ്യുതി തടസ്സമുണ്ടായി. കാറിൽ നാല് യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. പാതയോരങ്ങളിൽ മാലിന്യം തള്ളുന്നു പറവൂര്‍: ദേശീയപാത ഉൾെപ്പടെ പാതയോരങ്ങളിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു. വഴിക്കുളങ്ങരയിലും ആനച്ചാൽ ബൈപാസ് റോഡിലുമാണ് മാലിന്യം തള്ളുന്നത്. ചെറിയ പ്ലാസ്റ്റിക് കവറുകളിലാക്കിയാണ് വഴിയരികിൽ കൊണ്ടിടുന്നത്. രാത്രിയിലാണ് മാലിന്യകിറ്റുകൾ തള്ളുന്നത്. മാലിന്യം കിടക്കുന്നത് തെരുവുനായ്ശല്യത്തിനും വഴിെവക്കുന്നുണ്ട്. തെരുവ്നായക്കളുടെ മേൽ വാഹനങ്ങൾ ഇടിക്കുന്നതും പതിവാണ്. രണ്ട് ആഴ്ച മുമ്പ് വണ്ടിയിടിച്ച് തെരുവുനായ് ചത്തു. പിന്നീട് ദിവസങ്ങളോളം റോഡിൽ കിടന്ന് അഴുകിയശേഷമാണ് എടുത്തുമാറ്റിയത്. വീടുകളിെലയും കാറ്ററിങ് കേന്ദ്രങ്ങളിലുമുള്ള മാലിന്യങ്ങളാണ് റോഡരികിൽ തള്ളുന്നത്. കാമറ സ്ഥാപിക്കാത്തത് മാലിന്യം എറിയുന്നവർക്ക് സൗകര്യമായിരിക്കുകയാണ്. രാത്രിയിൽ പൊലീസ് പട്രോളിങ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.