റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോ. നേതൃക്യാമ്പ്

കായംകുളം: ഒാൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന നേതൃക്യാമ്പ് മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ജോണി നെല്ലൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് സി. മോഹനൻ പിള്ള മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി, ജില്ല പ്രസിഡൻറ് മോഹനൻ ഭരണിക്കാവ്, ബി. ഉണ്ണികൃഷ്ണപിള്ള, അബൂബക്കർ, ജോസ് കാവനാട്, മുട്ടത്തറ ഗോപകുമാർ എന്നിവർ സംസാരിച്ചു. സെമിനാർ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് ജോൺസൺ വിളവിനാർ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി ആർ. രാധാകൃഷ്ണനെ ചടങ്ങിൽ ആദരിച്ചു. സെബാസ്റ്റ്യൻ ചൂണ്ടൽ, സി.വി. മുഹമ്മദ്, കെ. പവിത്രൻ, ഡാനിയൽ ജോർജ്, അബ്ദുൽ റഹ്മാൻ, സേവ്യർ ജയിംസ്, പി. മോഹനൻ പിള്ള, ശിശുപാൽ, മോഹനപ്രസാദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.