അപകടത്തില്‍ തകര്‍ന്ന യുവാവി​െൻറ കാല്‍ പൂര്‍വസ്ഥിതിയിലാക്കി

കൊച്ചി: ചേര്‍ത്തല പള്ളിപ്പുറം നികത്തില്‍ കാര്‍ത്തികേയ​െൻറ മകന്‍ മഹേഷി​െൻറ അപകടത്തില്‍ തകര്‍ന്ന കാല്‍ മൈക്രോവാസ്‌കുലര്‍ ശസ്ത്രക്രിയയിലൂടെ പൂര്‍വസ്ഥിതിയിലാക്കി. ചേര്‍ത്തലയിലെ ഓട്ടോകാസ്റ്റിലുണ്ടായ അപകടത്തിലാണ് തൊഴിലാളിയായ മഹേഷിന് കാലിന് ഗുരുതര പരിക്കേറ്റത്. തുടർന്ന് , വിദഗ്ധ ചികിത്സയ്ക്ക് എറണാകുളത്തെ സ്‌പെഷ്യലിസ്റ്റ്സ് ആശുപത്രിയിൽ പ്രേവശിപ്പിക്കുകയായിരുന്നു. വലതു കാലി​െൻറ മുട്ടിന് താഴെ തകര്‍ന്ന് മാംസം പൂര്‍ണമായും നഷ്ടപ്പെട്ട് എല്ലുകള്‍ പുറത്തു കാണുന്ന രീതിയിലായിരുന്നു. ആറു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ തുടയില്‍ നിന്ന് മസില്‍ എടുത്താണ് പരിക്കേറ്റ ഭാഗത്ത് വെച്ചുപിടിപ്പിച്ച് കാല്‍ പൂര്‍വസ്ഥിതിയിലാക്കിയത്. കൂലിപ്പണിക്കാരനായ അച്ഛനും അമ്മയും വിദ്യാർഥിയായ സഹോദരിയുമടങ്ങുന്ന കുടുംബത്തി​െൻറ ഏക ആശ്രയമാണ് മഹേഷ്. ഡോ. മനോജ് സനാപ്, ഡോ. സെന്തില്‍കുമാര്‍, ഡോ. രാജന്‍ പി. ആര്‍. എന്നിവരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.