ദുരൂഹ ഇടപാടുകൾ: 68 കമ്പനികളുടെ യഥാർഥ ഉടമസ്​ഥത അന്വേഷിക്കാൻ ഉത്തരവ്

ന്യൂഡൽഹി: നോട്ടുനിരോധന കാലത്ത് ദുരൂഹമായ വലിയ ഇടപാടുകൾ നടത്തിയ 68 കമ്പനികളുടെ യഥാർഥ ഉടമസ്ഥത അന്വേഷിക്കാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടു. കേന്ദ്ര കോർപറേറ്റ്കാര്യ സഹമന്ത്രി പി.പി.ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. നിയമപ്രകാരം കണക്കുകൾ കൃത്യമായി സമർപ്പിക്കാത്ത കമ്പനികളുടെ രജിസ്ട്രേഷനും റദ്ദാക്കിയിട്ടുണ്ട്. രണ്ടുവർഷത്തിലധികമായി റിേട്ടൺ സമർപ്പിക്കാത്ത 2.26 ലക്ഷം കമ്പനികളുടെ രജിസ്ട്രേഷനാണ് റദ്ദുചെയ്തത്. മൂന്നു ലക്ഷത്തിലധികം ഡയറക്ടർമാർ ബോർഡ് പദവികൾ ഏറ്റെടുക്കുന്നതും തടഞ്ഞതായി മന്ത്രി ലോക്സഭയിൽ വ്യക്തമാക്കി. 16.65 കോടി പാൻ കാർഡുകളും 87.79 കോടി ബാങ്ക് അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിച്ചതായി ധനകാര്യ സഹമന്ത്രി ശിവ് പ്രതാപ് ശുക്ല ലോക്സഭയെ അറിയിച്ചു. ഇൗ മാസം ആദ്യ ആഴ്ചവരെയുള്ള കണക്കാണിത്. ആധാർ നിയമ പ്രകാരമാണ് വിവരങ്ങൾ വിവിധ ഏജൻസികൾക്ക് കൈമാറുന്നത്. നിയമപരമല്ലാതെ വ്യക്തിവിവരങ്ങൾ കൈമാറുന്നത് തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. മാർച്ച് 31നകം ബാങ്ക് അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. െഎ.ടി,പാൻ അക്കൗണ്ടുകളുമായും ആധാർ ബന്ധിപ്പിക്കേണ്ടതുണ്ട്. റിസർവ് ബാങ്കിൽനിന്ന് 13,000 കോടി കൂടി സർക്കാർ ആവശ്യപ്പെട്ടതായി ധനകാര്യ സഹമന്ത്രി പൊൻ രാധാകൃഷ്ണൻ ലോക്സഭയിൽ മറുപടിയായി പറഞ്ഞു. നേരേത്ത റിസർവ് ബാങ്ക് മിച്ച ഫണ്ടിനത്തിലുള്ള 30,659 കോടി സർക്കാറിന് നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.