വനിതദിനം ആചരിച്ചു

ആലങ്ങാട്: ദ എൽഡേഴ്‌സ് അസോസിയേഷൻ ലോക വനിതദിനം ആഘോഷിച്ചു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീകല മധു ഉദ്ഘാടനം നിർവഹിച്ചു. ചെയർമാൻ അഷ്റഫ് പത്തായപ്പുരക്കൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ ഗിരിജ ഹരി സ്വാഗതവും സരോജിനിയമ്മ നന്ദിയും പറഞ്ഞു. തുടർന്ന് വനിതകളുടെ കലാപരിപാടികളും നടന്നു. കാരിപുരം ക്ഷേത്രഗോപുര നിർമാണം ആലങ്ങാട്: കരുമാല്ലൂർ കാരിപുരം ക്ഷേത്രത്തിലെ ഗോപുര നിർമാണത്തിന് ആരംഭം കുറിച്ച് ഫണ്ട് സമർപ്പണ ചടങ്ങ് നടന്നു. കൃഷ്ണകൃപാമണ്ഡപത്തിൽ നടന്ന ചടങ്ങ് കേരള ഐ.ടി ഇൻഫ്രാസ്ട്രക്ചർ എം.ഡി എം.ജി. രാജമാണിക്യം ഉദ്ഘാടനം ചെയ്തു. ചിത്രഭാനു നമ്പൂതിരിപ്പാട് അധ്യക്ഷത വഹിച്ചു. ഫണ്ട് സ്വീകരണം സിനിമതാരം ദേവൻ നിർവഹിച്ചു. മഠത്തിക്കാട് രാജൻ, സെക്രട്ടറി സുധൻ പെരുമിറ്റത്ത് എന്നിവരാണ് ഫണ്ട് സമർപ്പണം നടത്തിയത്. ക്ഷേത്രം തന്ത്രി ദാമോദരൻ നമ്പൂതിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തി. കെ.എം. ലൈജു, സി.ആർ. മോഹനൻ, പി.ജി. സുരേഷ്, സജീവ് മംഗലത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.