മൊബൈൽ ചീനവലയുമായി ഹാരിസും ടോബി ജോസഫും

കൊച്ചി: പാരമ്പര്യേതര ചീനവലയുടെ ആശയം വികസിപ്പിച്ച് കെ.ജെ. ഹാരിസും, ടോബി ജോസഫും. ചീനവല ഒരാള്‍ക്ക് പ്രയാസമില്ലാതെ നിയന്ത്രിക്കാവുന്നതും ഏക പാമര സംവിധാനത്തോട് കൂടിയതുമാണെന്നും കെ.ജെ. ഹാരിസ് വാർത്തസമ്മേളനത്തില്‍ അവകാശപ്പെട്ടു. ഒരു എച്ച്.പി സിംഗിള്‍ ഫേസ് മോട്ടോര്‍ ഉപയോഗിച്ച് വല താഴ്ത്തുകയും ഉയര്‍ത്തുകയും ചെയ്യാം. വലയില്‍ അകപ്പെട്ട മീന്‍ പുറത്തുപോകാതിരിക്കാനും സംവിധാനമുണ്ട്. മാറ്റി സ്ഥാപിക്കാനും സൗകര്യപ്രദമാണെന്ന് ടോബി ജോസഫ് പറഞ്ഞു. ഇതു പ്രത്യേകമായി രൂപകല്‍പന ചെയ്ത ബാര്‍ജുകളിലോ, ചങ്ങാടത്തിലോ, മത്സ്യബന്ധന ബോട്ടുകളിലോ ഘടിപ്പിക്കാനും കഴിയും. ഈ മൊബൈല്‍ ചീനവലക്ക് ലൈസന്‍സ് ലഭിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളെ സമീപിക്കാനൊരുങ്ങുകയാണ് ഇവർ. വാണിജ്യപരമായി നിര്‍മിക്കാന്‍ പദ്ധതിയില്ലെന്നും ആരെങ്കിലും മുന്നോട്ടുവന്നാല്‍ തങ്ങളുടെ മൊബൈല്‍ ചീനവലയുടെ ആശയം പറഞ്ഞുനല്‍കുമെന്നും ഇരുവരും വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.