വനിതകൾക്ക് ആദരവുമായി വീണ്ടും ഈസ്​റ്റേൺ

കൊച്ചി: ഈസ്റ്റേൺ കോണ്ടിമ​െൻറ്സ് വനിതദിനത്തി​െൻറ ഭാഗമായി സംഘടിപ്പിച്ച ഐക്കണിക് വിമൻ ഓഫ് യുവർ ലൈഫ് പരിപാടിയിൽ തെരഞ്ഞെടുത്ത 13 വനിതകളെ ആദരിച്ചു. തുടർച്ചയായ നാലാം വർഷവും നടത്തുന്ന പരിപാടിയിൽ സാധാരണക്കാരായ വനിതകൾ സമൂഹത്തി​െൻറ വികസനത്തിന് നൽകിയ സംഭാവനകൾക്കാണ് അംഗീകാരം നൽകിയത്. ഈ വർഷം കേരളം, കർണാടക, ലക്നൗ, പുണെ, തമിഴ്നാട്, ആഗ്ര, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലും ഇതേസമയം വനിതകളെ ആദരിച്ചു. ഫെഡറൽ ബാങ്ക് ചീഫ് ഓപറേറ്റിങ് ഓഫിസർ ശാലിനി വാര്യർ വിജയികൾക്ക് ഉപഹാരം നൽകി. ഈസ്റ്റേൺ ഗ്രൂപ് ചെയർമാൻ നവാസ് മീരാൻ പ്രശസ്തിപത്രവും ഡയറക്ടർ ഷെറിൻ നവാസും കൊച്ചിൻ ചേംബർ ഓഫ് കോമേഴ്സ് വിമൻസ് വിങ് സെക്രട്ടറി ഷീല മത്തായിയും ചേർന്ന് സ്നേഹോപഹാരവും വിതരണം ചെയ്തു. സതീ ദേവി, ലതീഷ അൻസാരി, ഷൈനി രാജ്കുമാർ, ഗീത വാഴച്ചാൽ, പ്രിയ സുമേഷ്, രേണുക ശശികുമാർ, സാറ ഷെയ്ഖ, സെലീന മൈക്കിൾ, ഉമ േപ്രമൻ, ഡോ. എം.എസ്. സുനിൽ, വി.കെ. സുഹറ, ജിലുമോൾ മാരിയറ്റ്, േഗ്രസി തോമസ് എന്നിവരാണ് ആദരം ഏറ്റുവാങ്ങിയത്. ekg1 eastern 'ഈസ്റ്റേൺ ഭൂമിക 2018' അവാർഡ് ജേതാക്കൾ ഫെഡറൽ ബാങ്ക് ചീഫ് ഓപറേറ്റിങ് ഓഫിസർ ശാലിനി വാര്യർ, ഈസ്േറ്റൺ ഗ്രൂപ് ചെയർമാൻ നവാസ് മീരാൻ, ഡയറക്ടർ ഷെറിൻ നവാസ്, കൊച്ചിൻ ചേംബർ ഓഫ് കോമേഴ്സ് വിമൻസ് വിങ് സെക്രട്ടറി ഷീല മത്തായി എന്നിവർക്കൊപ്പം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.