കടമ്പ്രയാർ കറുത്തൊഴുകുന്നു

പള്ളിക്കര: മാലിന്യം ഒഴുക്കുന്നതുമൂലം . കുന്നത്തുനാട് മണ്ഡലത്തിലൂടെ 27 കിലോമീറ്ററിലായി ഒഴുകുന്ന കടമ്പ്രയാറിലും കൈവഴികളിലും വ്യാപകമായി മാലിന്യം തള്ളാൻ തുടങ്ങിയതോടെയാണ് കറുത്തൊഴുകാൻ തുടങ്ങിയത്. കക്കൂസ് മാലിന്യങ്ങളും രാസമാലിന്യങ്ങളും ഉൾപ്പെടെ കടമ്പ്രയാറി​െൻറ കൈവഴികളിലേക്ക് തള്ളുന്നത് വ്യാപകമായിരിക്കുകയാണ്. വെള്ളത്തിലിറങ്ങിയാൽ ചൊറിച്ചിൽ അനുഭവപ്പെടുന്നതായി നാട്ടുകാർ പറയുന്നു. പല ഭാഗത്തും പായലും ചളികളും നിറഞ്ഞുകിടക്കുകയാണ്. കടമ്പ്രയാറിലെ ഇക്കോ ടൂറിസം പദ്ധതിയും അവതാളത്തിലാണ്. പതിനാലോളം കൈവഴികളുള്ള കടമ്പ്രയാറിലെ കൈവഴികളിലേക്ക് സ്വകാര്യ കമ്പനികൾ ഉൾപ്പെടെ മാലിന്യം തള്ളുകയാണ്. മത്സ്യക്കുരുതിയും വ്യാപകമാണ്. ഒരുകാലത്ത് നാടൻ മത്സ്യങ്ങളുടെ കലവറയായിരുന്നു കടമ്പ്രയാർ. ഇന്ന് നാടൻ മത്സ്യങ്ങളെ കണ്ടെത്താൽ കഴിയാത്ത അവസ്ഥയാണ്. നിരവധി പഞ്ചായത്തുകളും മുനിസിപ്പാലിറ്റിയും ഇൻഫോപാർക്ക് ഉൾപ്പെടെ നിരവധി സ്വകാര്യ സ്ഥാപനങ്ങളും കുടിവെള്ളത്തിന് ഉൾപ്പെടെ കടമ്പ്രയാറിനെയാണ് ആശ്രയിക്കുന്നത്. അവാർഡ് ജേതാക്കളെ ആദരിച്ചു കിഴക്കമ്പലം: മുസ്ലിം ലീഗി​െൻറ നേതൃത്വത്തിൽ പട്ടിമറ്റം ക്ഷീര സഹകരണ സംഘത്തിലെ പി.എ. ശിവെനയും സംസ്ഥാന മദ്റസ ഫെസ്റ്റിൽ അറബി പദ്യപാരായണത്തിൽ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് ഫാരിസിനെയും ആദരിച്ചു. സ്വതന്ത്ര കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡൻറ് ടി.എ. മുഹമ്മദ് ബിലാൽ ഉദ്ഘാടനം ചെയ്തു. അവാർഡ് ജേതാക്കൾക്ക് ഉപഹാരം നൽകുകയും ചെയ്തു. ടി.എ. ഇബ്രാഹീം അധ്യക്ഷതവഹിച്ചു. അലിയാർ മാസ്റ്റർ, ടി.എം. അബ്ബാസ്, കെ.എം. വീരീൻകുട്ടി, വി.പി മുഹമ്മദ്, സലാം കുറ്റിക്കൽ, പി.ഐ. ബഷീർ, എം.എച്ച് ഹനീഫ, ടി.എ. അഷ്റഫ്, പി.എം. അബ്്ദുൽ ഖാദർ, എം. അലിയാർ, കെ.എ. വീരീൻകുട്ടി, കെ.ഇ. ജലീൽ, ശിവൻ, മെംബർമാരായ ശ്യാമള സുരേഷ്, വഹീദ മുഹമ്മദ്, കെ.എസ്. മൈതീൻകുഞ്ഞ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.