സഹായനിധി കൈമാറി

കടുങ്ങല്ലൂർ: ജോലിയിലിരിക്കെ മരണമടഞ്ഞ ബിനാനിപുരം പൊലീസ് സ്്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ബി. അനിൽ കുമാറി​െൻറ കുടുംബത്തിന് . കേരള പൊലീസ് അസോസിയേഷനും ഓഫിസേഴ്‌സ് അസോസിയേഷനും സംയുക്തമായാണ് തുക സമാഹരിച്ചത്. 12.5 ലക്ഷം രൂപയാണ് നൽകിയത്. ബിനാനിപുരം സ്്റ്റേഷനിൽ നടന്ന ചടങ്ങിൽ ജയിൽ വകുപ്പ് മേധാവി ആർ. ശ്രീലേഖ തുക കൈമാറി. കെ.പി.ഒ.എ റൂറൽ ജില്ല പ്രസിഡൻറ് കെ.ടി. മുഹമ്മദ് കബീർ അധ്യക്ഷത വഹിച്ചു. ഓട്ടോ റിക്ഷയിൽ മറന്നുെവച്ച 50,000 രൂപയോളം അടങ്ങിയ പഴ്‌സ് തിരിച്ചേൽപ്പിച്ച ഡ്രൈവർ ഉളിയന്നൂർ സ്വദേശി അസൈനാരെ ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു. ഉടമയായ മാധവിയമ്മക്ക് പഴ്‌സ് കൈമാറി. സ്്റ്റേഷൻ വളപ്പിലെ കൃഷിക്ക് വളരെ നന്നായി പരിശ്രമിക്കുന്ന ഉദ്യോഗസ്ഥരായ എസ്‌.ഐ. ജമാൽ, സി.പി.ഒ. പ്രമീള എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു. സെക്രട്ടറി കെ.പി. പ്രവീൺ, റൂറൽ എസ്.പി. എ.വി. ജോർജ്, കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് രത്‌നമ്മ സുരേഷ്, ടി.കെ. ഷാജഹാൻ, സി.ആർ. ബിജു, പി.ജി. അനിൽകുമാർ, ബിനാനിപുരം എസ്.ഐ കെ.എ. മുഹമ്മദ് ബഷീര്‍, യൂസഫ്, എൻ.സി. രാജീവ്, കെ.ആർ. സന്തോഷ്‌കുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.