വ്യാജ ലൈസന്‍സുകള്‍ വ്യാപകം; ഓട്ടോഡ്രൈവര്‍ക്ക് പരേത‍െൻറ ലൈസന്‍സ്

കാക്കനാട്: മോട്ടോര്‍ വാഹന വകുപ്പി​െൻറ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് വ്യാജ ലൈസന്‍സുകള്‍ വ്യാപകം. വാഹനപരിശോധനക്കിടെ യാദൃച്ഛികമായി കൊല്ലം സ്വദേശി മോട്ടോര്‍ വാഹന വകുപ്പി​െൻറ പിടിയിലായി. വിശദമായ പരിശോധനയില്‍ ഇയാളുടെ കൈവശം പരേത‍​െൻറ ലൈസൻസാണുള്ളതെന്ന് കണ്ടെത്തി. നിറയെ പഴവര്‍ഗങ്ങള്‍ കയറ്റിയ ആപ് ഓട്ടോ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് ഇയാളുടെ ലൈസന്‍സ് വ്യാജമാണെന്ന് കണ്ടെത്തിയത്. പരിശോധനയില്‍ വാഹനത്തി​െൻറ ഇന്‍ഷുറന്‍സും ടാക്‌സുമെല്ലാം നിയമാനുസൃതമായിരുന്നു. എന്നാല്‍, ഇയാളുടെ ലൈസന്‍സ് സ്മാര്‍ട്ട് േട്രസര്‍ പരിശോധനയില്‍ കൊല്ലം സ്വദേശിയായ രാജേഷിേൻറതാണെന്നും വ്യക്തമായി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്െപക്ടര്‍മാരുടെ കൈവശമുള്ള സ്മാര്‍ട്ട് ഫോണ്‍ മുഖേന ലൈസന്‍സ് വ്യാജമാെണന്ന് തിരിച്ചറിയാനുള്ള സംവിധാനമാണ് സ്മാര്‍ട്ട് ട്രേസര്‍. യഥാര്‍ഥ ലൈസന്‍സ് ഉടമ ജീവിച്ചിരിപ്പില്ലെന്ന് പിടിയിലായ ഓട്ടോ ഡ്രൈവര്‍ അധികൃതരോട് പറഞ്ഞു. കൊല്ലെത്ത ഓട്ടോ കണ്‍സള്‍ട്ടൻറ് മുഖേനയാണ് വ്യാജ ലൈസന്‍സ് സംഘടിപ്പിച്ചതെന്നും ഇയാള്‍ പറഞ്ഞു. വ്യാജ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് കുടിവെള്ള ടാങ്കര്‍ ഓടിച്ചയാളെ രണ്ടാഴ്ച മുമ്പ് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.