വിദ്യാർഥികള്‍ക്ക് ലക്ഷ്യബോധം വേണം^ജോയ്‌സ് ജോര്‍ജ് എം.പി

വിദ്യാർഥികള്‍ക്ക് ലക്ഷ്യബോധം വേണം-ജോയ്‌സ് ജോര്‍ജ് എം.പി മൂവാറ്റുപുഴ: ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയാണ് വിദ്യാർഥികള്‍ക്ക് അനിവാര്യമെന്ന് ജോയ്‌സ് ജോര്‍ജ് എം.പി പറഞ്ഞു. അര്‍പ്പണ ബോധത്തോടെയുള്ള പഠനത്തോടൊപ്പം ലക്ഷ്യബോധവും കൂടിച്ചേരുമ്പോഴെ വിദ്യാർഥികളുടെ യഥാർഥ ലക്ഷ്യംനേടാനാവൂ. ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ മികവാര്‍ന്ന നേട്ടങ്ങള്‍ രാജ്യത്തി​െൻറ വികസനത്തിനും പുരോഗതിക്കും അത്യന്താപേക്ഷിതമാെണന്നും അദ്ദേഹം പറഞ്ഞു. മുളവൂര്‍ എം.എസ്.എം സ്‌കൂള്‍ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ പി.ടി.എ പ്രസിഡൻറ് ഇ.പി. ഷംസുദ്ദീന്‍ മൗലവി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ എം.എം. കുഞ്ഞുമുഹമ്മദ് സ്വാഗതം പറഞ്ഞു. ഹെഡ്മിസ്ട്രസ് ഇ.എം. സല്‍മത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബെസ്റ്റ് സ്റ്റുഡൻറിനുള്ള അവാര്‍ഡ് വിതരണം പഞ്ചായത്ത് പ്രസിഡൻറ് ആലീസ്.കെ.ഏലിയാസും, സുവർണ ജൂബിലി സ്മരണികയുടെ പ്രകാശനം പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.പി. ഇബ്രാഹിമും, പി.സി.എം സ്‌കോളര്‍ഷിപ് വിതരണം ട്രസ്റ്റ് ചെയര്‍മാന്‍ എം.എം. യൂസഫും, ഡോക്യുമ​െൻററി പ്രകാശനം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി എം.എം. സീതിയും, സമ്മാനദാനം ട്രസ്റ്റ് ട്രഷറര്‍ എം.എം. അലിയും, അറബികലോത്സവ വിജയികളായവര്‍ക്കുള്ള ട്രോഫി വിതരണം സിഡ്‌കോ മുന്‍ഡയറക്ടര്‍ കെ.എം. അബ്ദുല്‍മജീദും, വിദ്യാർഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം വാര്‍ഡ് അംഗം സീനത്ത് അസീസുംനിർവഹിച്ചു. ൈകെയഴുത്ത് മാസികയുടെ പ്രകാശനം പഞ്ചായത്ത് അംഗം വി.എച്ച്.ഷഫീഖും, ബെസ്റ്റ് ഹൗസിനുള്ള അവാര്‍ഡ് വിതരണം മുന്‍പഞ്ചായത്ത് പ്രസിഡൻറ് കെ.എച്ച്. സിദ്ദീഖും, കലാ-കായിക പ്രതിഭകള്‍ക്കുള്ള അവാര്‍ഡ് മുന്‍പഞ്ചായത്ത് മെംബര്‍ ഒ.എം. സുബൈറും, മലയാള ഭാഷയില്‍ മികവ് പുലര്‍ത്തിയ വിദ്യാർഥിക്കുള്ള അവാര്‍ഡ് മുന്‍ അംഗം പി.പി. മൈതീനും നിർവഹിച്ചു. മുന്‍പഞ്ചായത്ത് അംഗം കെ.എം. അബ്ദുല്‍ കരീം, എ.ഇ ഗോപാലന്‍ ആലപ്പാട്ട്, കെ.എം. ഷക്കീര്‍, അധ്യാപകരായ എം.എ. ഫാറൂഖ്, മുഹമ്മദ് കുട്ടി, വി.എം. നിഷ , കെ.എം. ഫൈസൽ, ഡോ. ജുമാന എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.