മട്ടാഞ്ചേരി: മത്സ്യബന്ധന ബോട്ടിൽ വലിയകൊളുത്ത് തലക്കടിച്ചു ഗുരുതരമായി പരിക്കേറ്റ ശ്രീലങ്കൻ തൊഴിലാളിയുടെ ജീവൻ രക്ഷിച്ചത് ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പലിെൻറ സമയോചിതമായ ഇടപെടൽ. കൊച്ചിക്ക് 340 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് മത്സ്യബന്ധനത്തിൽ ഏർപ്പെട്ട ഗീത് ബാബ എന്ന ശ്രീലങ്കൻ ബോട്ടിലെ ജീവനക്കാരനായ മൽവത്ത പതിരന്നേ ഹലാഗെ സുനിൽ ശാന്ത (47) എന്ന തൊഴിലാളിക്കാണ് തലയിൽഎട്ട് സെൻറിമീറ്റർ നീളത്തിലും ഒന്നര സെൻറിമീറ്റർ ആഴത്തിലും മുറിവേറ്റത്. ബോട്ടിൽനിന്ന് അപകട സന്ദേശം ലഭിച്ച ഉടൻ മിനിക്കോയ് ഭാഗത്തുണ്ടായിരുന്ന കോസ്റ്റ് ഗാർഡിെൻറ സമർ എന്ന കപ്പൽ എത്തി ഇദ്ദേഹത്തെ കൊച്ചിയിലെത്തിച്ച് നഗരത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കപ്പലിൽ വെച്ച് പ്രഥമ ശുശ്രൂഷ നൽകി തലയിലെ രക്തമൊഴുക്ക് നിയന്ത്രിച്ചതിനെ തുടർന്നാണ് ജീവൻ രക്ഷിക്കാൻ സാധിച്ചത്. കഴിഞ്ഞ ഫെബ്രുവരി 14 നാണ് അഞ്ചുതൊഴിലാളികളുമായി ഗീത് ബാബ മത്സ്യ ബന്ധനത്തിന് പുറപ്പെട്ടത്. ബോട്ട് ശ്രീലങ്കയിലേക്ക് തിരിച്ചുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.