വൃക്ക നൽകുന്നതിൽനിന്ന് പിന്മാറിയതിന് ഭീഷണി; ഏജൻറ്​ അറസ്​റ്റിൽ

നെട്ടൂർ: വൃക്ക നൽകാമെന്നേറ്റശേഷം പിന്മാറിയതിന് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. കുമ്പളങ്ങി നിരവത്ത് വീട്ടിൽ ഷാജിയെയാണ് (51) പനങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഉദയംപേരൂർ സ്വദേശി ദിലീപ് കുമാറി​െൻറ (42) പരാതിയിലാണ് അറസ്റ്റ്. നെട്ടൂർ ലേക്ഷോർ ആശുപത്രിയിൽ പ്രാഥമിക പരിശോധനക്കുശേഷം ഇയാൾ പിന്മാറുകയായിരുന്നു. വൃക്ക നൽകാമെന്ന് താൻ ഉറപ്പുനൽകിയെങ്കിലും പിന്നീട് ഭയം തോന്നിയാണ് പിന്മാറിയതെന്ന് ദിലീപ്കുമാർ പറഞ്ഞു. ഇതിന് പണമൊന്നും കൈപ്പറ്റിയിട്ടില്ല. പ്രാഥമികപരിശോധനക്ക് 15,000 രൂപ ഷാജിയാണ് നൽകിയത്‌. ഇേത ചൊല്ലിയുണ്ടായ തർക്കവും ഭീഷണിയുമാണ് പരാതിക്കിടയാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുകയാണെന്ന് എസ്.ഐ റിജിൻ തോമസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.