പള്ളുരുത്തി: സി.പി.എമ്മിെൻറ കൊലപാതക രാഷ്ട്രീയത്തിനെതിരെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയും തൃപ്പൂണിത്തുറ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പള്ളുരുത്തി കച്ചേരിപ്പടിയിൽ നടത്തി. ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് സമരം ഉദ്ഘാടനം ചെയ്തു. പ്രഫ. കെ.വി. തോമസ് എം.പി, എൻ. വേണുഗോപാൽ, പി. രാജേഷ്, സിറാജുദ്ദീൻ രാജ, കെ.പി. ഹരിദാസ്, പോളച്ചൻ മണിയംകോട്, അബ്ദുൽ മജീദ്, എൻ.ആർ. ശ്രീകുമാർ, തമ്പി സുബ്രഹ്മണ്യം, കെ.ആർ. പ്രേമകുമാർ, ബേസി മൈലന്തറ, സി. വിനോദ്, എം.എ. ജോസി എന്നിവർ സംസാരിച്ചു. സമരത്തിൽ യു.ഡി.എഫിലെ എല്ലാ കക്ഷികളുടെയും ബ്ലോക്ക് മണ്ഡലം ഭാരവാഹികള്‍, പോഷക സംഘടന നേതാക്കള്‍, ജനപ്രതിനിധികള്‍ എന്നിവർ പങ്കെടുത്തു. ലിഫ്റ്റ് പ്രവര്‍ത്തന സജ്ജം, മട്ടാഞ്ചേരി ആശുപത്രിയിലെ പ്രശ്‌നപരിഹാരത്തിന് നടപടി കാക്കനാട്: മട്ടാഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ലിഫ്റ്റ് പ്രവര്‍ത്തനസജ്ജമാക്കിയതായി കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആശുപത്രി സൂപ്രണ്ട് ഡോ. ആശ അറിയിച്ചു. സാങ്കേതിക തകരാര്‍ മൂലമാണ് ലിഫ്റ്റ് പ്രവര്‍ത്തിക്കാതിരുന്നത്. തകരാര്‍ പരിഹരിച്ച് ഉടന്‍ ലിഫ്റ്റ് പ്രവര്‍ത്തനസജ്ജമാക്കി. ആശുപത്രി കെട്ടിടത്തിലെ പോരായ്മ പരിഹരിക്കുന്നതിനാവശ്യമായ പദ്ധതി തയാറാക്കി എസ്റ്റിമേറ്റ് രണ്ടാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. കെട്ടിടത്തിെൻറ താഴത്തെ നിലയിലെ ഓപറേഷന്‍ തിയറ്റര്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിനും മുകള്‍ നിലയിലെ വാര്‍ഡിലെ അറ്റകുറ്റപ്പണി ഉടന്‍ പൂര്‍ത്തിയാക്കുന്നതിനും പദ്ധതി സമര്‍പ്പിക്കാന്‍ എൻ.എച്ച്.എം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. മാത്യൂസ് നുമ്പോലിക്ക് നിര്‍ദേശം നല്‍കി. സാധാരണക്കാര്‍ കൂടുതലായി ഉപയോഗിക്കുന്ന ആശുപത്രിയില്‍ സ്റ്റീല്‍ റാംപ് അടക്കം സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഡി.എം.ഒ ഡോ. എന്‍.കെ. കുട്ടപ്പന്‍, അഡീഷനല്‍ ഡി.എം.ഒ ഡോ. എസ്. ശ്രീദേവി എന്നിവർ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.