തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ കുംഭമാസത്തിലെ ഉത്രം തിരുനാളായ ശനിയാഴ്ച ക്ഷേത്രദർശനത്തിനും പിറന്നാൾസദ്യക്കും ഭക്തജനത്തിരക്കേറി. രാവിലെ അഞ്ച് ആനപ്പുറത്ത് ശീവേലി എഴുന്നള്ളിപ്പ്, ചെറുശ്ശേരി കുട്ടൻമാരാരുടെ പ്രമാണത്തിൽ നൂറോളം വാദ്യകലാകാരന്മാർ പങ്കെടുത്ത പഞ്ചാരിമേളം എന്നിവ ഉണ്ടായി. ക്ഷേത്രത്തിൽ പുതുതായി പണിത സ്വർണ നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻ അന്നമനട ഉമാമഹേശ്വരനാണ് പൂർണത്രയീശെൻറ തിടമ്പേറ്റിയ സ്വർണക്കോലം എഴുന്നള്ളിച്ചത്. തിരുനാൾ മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രം ഊട്ടുപുര ഹാളിലടക്കം നടന്ന ഉത്രം തിരുനാൾ സദ്യയിൽ പതിനായിരങ്ങളാണ് പങ്കെടുത്തത്. രാവിലെ ഒമ്പതു മുതൽ ആരംഭിച്ച പിറന്നാൾസദ്യ വൈകീട്ടുവരെ നീണ്ടു. ഒട്ടേറെ സംഗീതജ്ഞർ പങ്കെടുത്ത ത്യാഗരാജ പഞ്ചരത്ന കീർത്തനാലാപനം, ഡോ. നന്ദിനി വർമയുടെ തായമ്പക, മുരളി സംഗീതിെൻറ സംഗീതക്കച്ചേരി, പൂർണത്രയീശനെയും പിഷാരികോവിൽ ഭഗവതിയെയും കൂട്ടി എഴുന്നള്ളിക്കുന്ന ലക്ഷ്മി നാരായണ വിളക്ക്, തീയാട്ട് എന്നിവയോടെയാണ് ഉത്രം തിരുനാൾ മഹോത്സവത്തിന് പരിസമാപ്തിയായത്. യാത്രക്കാരനെ ആക്രമിച്ചയാൾ അറസ്റ്റിൽ കൊച്ചി: യാത്രക്കാരെൻറ പഴ്സ് പിടിച്ചുപറിക്കുകയും തടയാൻ ശ്രമിച്ചപ്പോൾ ആക്രമിച്ച് പരിക്കേൽപിക്കുകയും ചെയ്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഫോർട്ട് കൊച്ചി ബീച്ച് റോഡ് വാഴവേൽ വീട്ടിൽ ജോസഫ് അലക്സിനെയാണ് (50) എസ്.െഎ േജാസഫ് സാജെൻറ നേതൃത്വത്തിൽ സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഷേണായീസ് ജങ്ഷനിൽ ബസ് ഇറങ്ങി നടന്നുപോകുകയായിരുന്ന ഉമർ ഫാറൂഖ് ആണ് ആക്രമിക്കപ്പെട്ടത്. പരീക്ഷപ്പേടിയകറ്റാൻ പൊലീസും മട്ടാഞ്ചേരി: വിദ്യാർഥികളുടെ പരീക്ഷപ്പേടി അകറ്റാൻ ജനമൈത്രി പൊലീസും രംഗത്ത്. ഫോർട്ട് കൊച്ചി ജനമൈത്രി പൊലീസാണ് നൂതന പദ്ധതികളുമായി എത്തിയിരിക്കുന്നത്. ഭീതിമൂലം കുട്ടികൾ നാടുവിട്ടു പോകുന്നതിനും ആത്മഹത്യക്കും പ്രേരിപ്പിച്ച സംഭവങ്ങൾ നിരവധിയാണ്. സംസ്ഥാനത്ത് അടുത്തിടെയുണ്ടായ ഇത്തരം ചില സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും വിദഗ്ധർ നയിക്കുന്ന ബോധവത്കരണ ക്ലാസുകൾ നൽകാനാണ് തീരുമാനം. വിദ്യാലയങ്ങളിലൂടെ വിദ്യാർഥികൾക്കും െറസിഡൻറ്സ് അസോസിയേഷനുകൾ വഴി രക്ഷിതാക്കൾക്കും ക്ലാസുകൾ നൽകാനാണ് തീരുമാനം. പദ്ധതിക്ക് തുടക്കമിട്ട് 'പരീക്ഷഭയം എങ്ങനെ അകറ്റാം, അവധിക്കാലം എങ്ങനെ ആസ്വദിക്കാം' വിഷയത്തിൽ ഫോർട്ട് കൊച്ചി പത്തായത്തോട് ജനമൈത്രി കേന്ദ്രത്തിൽ വിദ്യാർഥികൾക്ക് ബോധവത്കരണ ക്ലാസ് നടത്തി. ഫോർട്ട് കൊച്ചി സർക്കിൾ ഇൻസ്പെക്ടർ പി.രാജ്കുമാർ ക്ലാസ് ഉദ്ഘാടനം ചെയ്തു. ബിജു കെ. തമ്പി ക്ലാസ് നയിച്ചു. സബ് ഇൻസ്പെക്ടർ അനീഷ് കുമാർ, ജനമൈത്രി സി.ആർ.ഒ ഔസേപ്. പി.എ, സമിതി അംഗങ്ങളായ ലൂയിസ് അന്തപ്പൻ, ജയ്സൺ മാത്യു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.