കനാൽ പാലത്തിെൻറ തകർച്ച: മനുഷ്യാവകാശ കമീഷൻ വിശദീകരണം തേടി

പെരുമ്പാവൂർ: തോട്ടപ്പാടൻപടി ശാലേം റോഡിലെ കുറ്റപ്പാടം കനാൽ പാലത്തി​െൻറ തകർച്ചയെക്കുറിച്ച് മനുഷ്യാവകാശ കമീഷൻ പൊതു മരാമത്ത് വകുപ്പിൽനിന്ന് വിശദീകരണം തേടി. 8.4 ടൺ മാത്രം ഭാരമുള്ള വാഹനങ്ങൾക്ക് പോകാൻ അനുവാദമുള്ള കനാൽ റോഡിലൂടെ പ്ലൈവുഡ് കമ്പനികളിലേക്കും ക്രഷറുകളിലേക്കും 40 ടണ്ണോളം ഭാരം വഹിച്ച ടിപ്പർ ലോറികൾ നിരന്തരം സഞ്ചരിക്കുന്നതാണ് പാലം തകരാൻ കാരണമെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ നിരവധി പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്ന് വെൽഫെയർ പാർട്ടി മണ്ഡലം ഭാരവാഹികളായ തോമസ് കെ. ജോർജ്, പി.എ. സിദ്ദീഖ് എന്നിവർ മനുഷ്യാവകാശ കമീഷൻ ആക്ടിങ് ചെയർമാൻ പി. മോഹനദാസിന് പരാതി നൽകിയതിനെത്തുടർന്നാണ് നടപടി. 12 സ്കൂളുകളിൽനിന്നുള്ള വാഹനങ്ങളിലായി നൂറുകണക്കിന് വിദ്യാർഥികളാണ് ദിനവും പാലത്തിലൂടെ യാത്ര ചെയ്യുന്നത്. കൈവരികൾ തകർന്ന് അടിഭാഗത്തെ കമ്പികൾ പുറത്തേക്ക് തള്ളിനിൽക്കുന്ന പാലം ഏതുസമയവും നിലം പൊത്താറായ അവസ്ഥയിലാണ് മനുഷ്യാവകാശ കമീഷ​െൻറ ഇടപെടൽ. റോഡ് തുറന്നു പെരുമ്പാവൂർ: വി.പി. സജീന്ദ്രൻ എം.എൽ.എയുടെ പ്രാദേശിക വികസനഫണ്ടിൽനിന്നുള്ള തുക ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കിയ വാഴക്കുളം പഞ്ചായത്ത് മൗലൂദ് പുരയിലെ പാലക്ക-കുന്നത്താൻ റോഡ് വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് വിജി സണ്ണി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് അബ്്ദുൽ മുത്തലിബ്, ബ്ലോക്ക് പഞ്ചായത്ത് അംഗം റെനീഷ അജാസ്, വാർഡ് അംഗം സജീന സിദ്ദീഖ്, എൻ.എം. പരീത്, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഷമീർ തുകലിൽ, മുസ്ലീം ലീഗ് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ഷാജഹാൻ, കെ.കെ. അബ്ദുൽ റഹ്മാൻ, ടി.എ. നാസർ, കെ.എ. നൗഷാദ് മാസ്റ്റർ, സിദ്ദീഖ് തേനുരാൻ, ഫൈസൽ മനയിലാൻ, നാസർ മൊല്ല, റസാഖ് കോടാലിപറമ്പിൽ, അസീസ് പുളിക്ക, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സനിത റഹീം, നസീർ കാക്കനാട്ടിൽ, സി.എ. ഫൈസൽ, സമീഹ മുജീബ്, ഷാജിത നൗഷാദ് എന്നിവർ സംസാരിച്ചു. ഏരിയ സമ്മേളനം പെരുമ്പാവൂർ: കേരള ഫോട്ടോഗ്രാഫേഴ്സ് ആൻഡ് വിഡിയോ ഗ്രാഫേഴ്സ് യൂനിയൻ (സി.ഐ.ടി.യു) പെരുമ്പാവൂർ ഏരിയസമ്മേളനം നടന്നു. ഏരിയ പ്രസിഡൻറ് മധു ഐശ്വര്യ അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി പി.എം. സലീം ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ല സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ സാബു മലപ്പുറം, എറണാകുളം ജില്ല സെക്രട്ടറി എം.എ. ലിജു, പെരുമ്പാവൂർ ഏരിയ സെക്രട്ടറി പി.സി. അനീഷ്, ട്രഷറർ മനുരാജ്, വൈസ് പ്രസിഡൻറ് എൽദോ പി. ജോൺ, ജോയൻറ് സെക്രട്ടറിമാരായ കെ.കെ സുമേഷ്, ബിനു കുര്യൻ എന്നിവർ സംസാരിച്ചു. പെരുമ്പാവൂരിൽ നടക്കുന്ന ജില്ല കൺവെൻഷന് മുന്നോടിയായാണ് ഏരിയ സമ്മേളനം നടന്നത്. സമ്മേളനത്തിൽ മാർച്ച് രണ്ട്, മൂന്ന്, നാല് തീയതികളിൽ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ഒപ്സ്ക്യൂറ--2018 ഫോട്ടോഗ്രഫി ഫെസ്റ്റ് വിജയിപ്പിക്കാൻ തീരുമാനിച്ചു. 15 അംഗ ഏരിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഭാരവാഹികളായി മധു ഐശ്വര്യ (പ്രസി), ഇ.ഇ. കുഞ്ഞുമുഹമ്മദ്, സജി മാത്യു (വൈസ് പ്രസി) കെ.കെ. സുമേഷ് (സെക്ര), ബിനു കുര്യൻ, കെ.പി. ഷാനവാസ് (ജോ. സെക്ര), പി.സി. അനീഷ് (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.