എം.ജി സർവകലാശാല: ഫീസ് വർധന തീവെട്ടിക്കൊള്ള -കെ.എസ്.യു കൊച്ചി: എം.ജി സർവകലാശാലയിൽ ഫീസ് വർധനവിെൻറ പേരിൽ നടക്കുന്നത് തീവെട്ടിക്കൊള്ളയെന്ന് കെ.സ്.യു എറണാകുളം ജില്ല പ്രസിഡൻറ് അലോഷ്യസ് സേവ്യർ. ബിരുദ, ബിരുദാനന്തര പരീക്ഷകളുടെയും പ്രഫഷനൽ കോഴ്സുകളുടെയും പരീക്ഷ ഫീസുകൾ ആണ് എം.ജി സർവകലാശാല കുത്തനെ വർധിപ്പിച്ചത്. മാർക്ക് ലിസ്റ്റുകൾ, പ്രഫഷനൽ സർട്ടിഫിക്കറ്റുകൾ, ഡ്യൂപ്ലിക്കേറ്റ് ഡിഗ്രി സർട്ടിഫിക്കറ്റ്, ട്രാൻസ്ക്രിപ്റ്റ് ഓഫ് മാർക്ക് ലിസ്റ്റ് തുടങ്ങിയവയുടെ ഫീസും വർധിപ്പിച്ചിട്ടുണ്ട്. റീ വാല്യുവേഷൻ, ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ്,കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ്, വിദേശ ജോലി തേടിപ്പോകുന്ന വിദ്യാർഥികൾക്ക് ആവശ്യമായ ട്രാൻസ്ക്രിപ്റ്റ് ഓഫ് മാർക്ക് ലിസ്റ്റ്, ജെന്യുവിൻസ് വേരിഫിക്കേഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയവക്ക് ഇരട്ടിയിലധികമായാണ് വർധന. ഫീസ് വർധന പിൻവലിക്കണമെന്ന് കെ.എസ്.യു എറണാകുളം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.