ചെങ്ങന്നൂർ: നഗരത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമായി നിർമാണ, സർവേ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് സജി ചെറിയാന്‍ എം.എല്‍.എ. ഇതിനായി എം.എൽ.എ, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടിവ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച രാവിലെ സ്ഥലം സന്ദര്‍ശിച്ചു. അടിയന്തരമായി സര്‍വേ പൂര്‍ത്തിയാക്കി വിശദമായ എസ്റ്റിമേറ്റ് തയാറാക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് എം.എല്‍.എ നിര്‍ദേശം നല്‍കി. പുലിയൂര്‍ പഞ്ചായത്ത് മുന്‍ അംഗം ഫിലിപ് ജോണ്‍ പുന്നാട്ട്, പി.ഡി. സന്തോഷ്‌കുമാര്‍ എന്നിവര്‍ ഒപ്പം ഉണ്ടായിരുന്നു. 2008ല്‍ ഫിലിപ് ജോണ്‍ അന്നത്തെ പൊതുമരാമത്ത് മന്ത്രിക്ക് ആവശ്യം ഉന്നയിച്ച് നിവേദനം നല്‍കിയിരുന്നു. 2010ല്‍ പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം ഉദ്യോഗസ്ഥര്‍ നിർദിഷ്ട സ്ഥലം സന്ദര്‍ശിച്ച് എസ്റ്റിമേറ്റ് എടുത്തു. എന്നാല്‍, കഴിഞ്ഞ സര്‍ക്കാര്‍ തുടര്‍ നടപടികള്‍ ഒന്നും നടത്തിയില്ല. കൂടുതല്‍ സാമ്പത്തിക നഷ്ടം ഉണ്ടാകാത്ത രീതിയില്‍ ബൈപാസ് നിർമിക്കാന്‍ കഴിയുമെന്നിരിക്കെ ചെലവേറിയ മറ്റൊരു നിർദേശവുമായി സര്‍ക്കാര്‍ മുന്നോട്ടുപോയി. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ കഴിഞ്ഞില്ല. നഗരം വീര്‍പ്പുമുട്ടുന്ന സാഹചര്യത്തിലാണ് നിർമിക്കണമെന്ന് പുതിയ എം.എൽ.എക്ക് മുന്നിൽ ആവശ്യം ഉയർന്നത്. എം.സി റോഡില്‍ ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിക്ക് തെക്കുഭാഗത്തുനിന്നു പടിഞ്ഞാറ് ഭാഗത്തേക്ക് തോട്ടിയാട് ജങ്ഷന്‍-ഓര്‍ക്കോട്ട് ജലധാര ബണ്ട് റോഡ് വഴി ചെറുകോട്ട പാടശേഖരത്തിന് നടുവിലൂടെയും ഓര്‍ക്കോട്ട് ചാലിന് വശത്തുകൂടിയും ബൈപാസ് നിർമിക്കാനാണ് ലക്ഷ്യം. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന് തെക്കുള്ള ഓവര്‍ബ്രിഡ്ജിന് കിഴക്കായി എം.കെ റോഡില്‍ എത്തി അവിടെനിന്ന് വെള്ളവൂര്‍ ജങ്ഷനിലെത്തി യാത്ര തുടരുകയും ചെയ്യാം എന്നതാണ് നിർദേശം. നഗരത്തില്‍ കയറാതെ വാഹനങ്ങള്‍ക്ക് എളുപ്പവഴിയില്‍ പോകാം. ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി മുതല്‍ തോട്ടിയാട് ജങ്ഷന്‍ വരെ പൊതുമരാമത്ത് റോഡും തോട്ടിയാട് ജങ്ഷന്‍-ഓര്‍ക്കോട്ട് ജലധാര ബണ്ട് റോഡ് നിലവില്‍ ആറ് മീറ്റര്‍ റോഡുമാണ്. പുലിയൂര്‍ പഞ്ചായത്തിലെ തിങ്കളാമുറ്റം, നൂറ്റവന്‍പാറ വാര്‍ഡുകളിലൂടെയാണ് നിർദിഷ്ട റോഡ് കടന്നുപോകുന്നത്. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നു ചെങ്ങന്നൂർ: വെൺമണി പഞ്ചായത്തിൽ 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വ്യക്തിഗത ആനുകൂല്യങ്ങൾക്ക് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാൻ അപേക്ഷ ഫോറങ്ങൾ പഞ്ചായത്ത്, അംഗൻവാടികൾ, കുടുംബശ്രീ അയൽകൂട്ടങ്ങൾ, മെംബർമാർ എന്നിവരിൽനിന്ന് ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ 18ന് വൈകുന്നേരം അഞ്ചിന് മുമ്പ് ഒാഫിസിൽ സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.