തോട്ടപ്പള്ളി നാലുചിറ ഗവ. ഹൈസ്കൂൾ കെട്ടിടങ്ങൾ അപകടാവസ്ഥയിൽ

അമ്പലപ്പുഴ: ആകാശത്ത് കാർമേഘം കാണുമ്പോൾ തോട്ടപ്പള്ളിക്കാരുടെ മനസ്സിലും ആശങ്കയുടെ കാർമേഘം ഉരുണ്ടുകൂടും. സ്കൂളിലേക്ക് പോയ മക്കൾ സുരക്ഷിതമായി തിരിച്ചെത്തണമെന്ന പ്രാർഥനയിലാണിവർ. സ്കൂളിലെ രണ്ട് കെട്ടിടങ്ങൾ അപകടാവസ്ഥയിലായിട്ട് അധികൃതർ ആരും തിരിഞ്ഞുനോക്കിയിട്ടില്ല. തോട്ടപ്പള്ളി നാലുചിറ ഗവ. ഹൈസ്കൂളിലാണ് കെട്ടിടങ്ങൾ അപകടാവസ്ഥയിൽ നിൽക്കുന്നത്. 1984ൽ യൂറോപ്യൻ എക്കണോമിക് കമ്യൂണിറ്റിയുടെ സഹകരണത്തോടെ ദുരിതാശ്വാസ ക്യാമ്പിനായി നിർമിച്ച കെട്ടിടങ്ങൾ കാലപ്പഴക്കത്താൽ ഏതുനിമിഷവും നിലംപൊത്തുമെന്ന അവസ്ഥയിലാണ്. കെട്ടിടങ്ങളുടെ പല ഭാഗങ്ങളിലും വലിയ വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. ഇവ പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് സ്കൂൾ അധികൃതർ നിരവധി പരാതികൾ നൽകിയിട്ടും പ്രയോജനമുണ്ടായിട്ടില്ല. 645 വിദ്യാർഥികൾ പഠിക്കുന്നുണ്ടിവിടെ. ജില്ല പഞ്ചായത്തി​െൻറ ഉടമസ്ഥതയിലുള്ള സ്കൂളിലെ അപകടാവസ്ഥയിലായ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ ജില്ല പഞ്ചായത്തും ജില്ല ഭരണകൂടവും ഒരു നടപടിയും സ്വീകരിക്കാത്തതിൽ വ്യാപകമായ പ്രതിഷേധമുണ്ട്. സ്കൂളിന് ചുറ്റുമതിൽ ഇല്ലാത്തത് സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്കും ഇടയാക്കുന്നുണ്ട്. സ്കൂൾ പ്രവൃത്തിസമയങ്ങളിൽ പോലും സ്കൂൾ വളപ്പിലൂടെ നിരവധി സ്വകാര്യ വാഹനങ്ങൾ സഞ്ചരിക്കുന്നത് വിദ്യാർഥികളുടെ ജീവനും ഭീഷണിയാണ്. ഏതാനും മാസം മുമ്പ് മദമിളകിയ ആന സ്കൂൾ വളപ്പിൽ പ്രവേശിച്ചത് ആശങ്കക്ക് ഇടയാക്കിയിരുന്നു. ഹൈടെക് ക്ലാസ്മുറികളിലെ ലക്ഷങ്ങൾ വിലപിടിപ്പുള്ള ഉപകരണങ്ങൾക്ക് ഒരു സുരക്ഷിതത്വവും ഇല്ലാത്ത സ്ഥിതിയാണ്. ദിവസവും രാവിലെ സ്കൂൾ വളപ്പിലും ക്ലാസ് മുറികളിലും ലഹരി വസ്തുക്കൾ കാണുന്നതും പതിവായിരിക്കുകയാണ്. മന്ത്രി ജി. സുധാകര​െൻറ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച 95 ലക്ഷത്തി​െൻറ കെട്ടിടനിർമാണം പുരോഗമിക്കുകയാണ്. അതേസമയം, 39 ലക്ഷം രൂപ ചുറ്റുമതിൽ നിർമാണത്തിന് അനുവദിച്ചിട്ടും നിർമാണം ആരംഭിച്ചിട്ടില്ല. കാലവർഷം ശക്തമാകുന്നതോടെ ജീർണാവസ്ഥയിലായ കെട്ടിടങ്ങൾ നിലംപൊത്തുമെന്ന ആശങ്ക വർധിച്ചിരിക്കുകയാണ്. ഇത് കണക്കിലെടുത്ത് വിദ്യാർഥികളുടെയും അധ്യാപകരുടെയും ജീവൻ രക്ഷിക്കാൻ കെട്ടിടങ്ങൾ പൊളിച്ചുമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇൻറർവ്യൂ 20ന് ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ആര്യാട്, അമ്പലപ്പുഴ, ചെങ്ങന്നൂർ, ഭരണിക്കാവ് പ്രീ-മെട്രിക് ഹോസ്റ്റലുകളിലേക്ക് മേട്രൺ കം െറസിഡൻറ് ട്യൂട്ടർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തും. മാസം 12,000 രൂപ ഹോണറേറിയം ലഭിക്കും. വൈകുന്നേരം നാല് മുതൽ രാവിലെ എട്ടുവരെയാണ് ജോലി സമയം. ബിരുദവും ബി.എഡുമുള്ള ആര്യാട്, അമ്പലപ്പുഴ, ചെങ്ങന്നൂർ, ഭരണിക്കാവ് ബ്ലോക്ക് പരിധിയിൽ താമസിക്കുന്ന വനിതകൾക്ക് 20ന് രാവിലെ 11.30ന് ജില്ല പട്ടികജാതി വികസന വകുപ്പ് ഓഫിസിൽ നടക്കുന്ന വാക്-ഇൻ ഇൻറർവ്യൂവിൽ പങ്കെടുക്കാം. പട്ടികജാതി വിഭാഗത്തിൽപെട്ടവർക്ക് മുൻഗണന. ഫോൺ: 0477 2252548.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.