മൂവാറ്റുപുഴ: നഗരസഭ കോളനിയിൽ ഓട ഇടിഞ്ഞുതാഴ്ന്നതിനെ തുടർന്ന് മൂന്നു വീടുകൾക്ക് വിള്ളൽ. 25ാം വാർഡിൽ വാഴപ്പിള്ളി എ.കെ.ജി കോളനിയിലെ ആറടി താഴ്ചയുള്ള ഓടയാണ് കഴിഞ്ഞ രാത്രി പെയ്ത കനത്ത മഴയിൽ താഴ്ന്നു പോയത്. ഇതോടെ ഓടയോട് ചേർന്ന് താമസിക്കുന്ന എ.കെ.ജി കോളനി മോളേക്കുടിയിൽ രതീഷ്, ചന്തമാരിയിൽ സൈനബ, കുറ്റിയിൽ ഐഷ എന്നിവരുടെ വീടുകൾക്കാണ് വിള്ളൽ വീണത്. വിവരമറിഞ്ഞ് കൗൺസിലർ ഷാലിന ബഷീർ, തഹസിൽദാർ തുടങ്ങിയവർ സ്ഥലത്തെത്തി. കുടുംബങ്ങളെ മാറ്റി താമസിപ്പിക്കാൻ ജില്ല കലക്ടർ നിർദേശം നൽകി. ഇവർക്കായി ടൗൺ യു.പി.സ്കൂളിൽ താൽക്കാലിക താമസ സൗകര്യമൊരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.