ജനങ്ങൾക്ക് ആശ്വാസമായി റമദാൻ മാർക്കറ്റ്

മൂവാറ്റുപുഴ: ജനങ്ങൾക്ക് ആശ്വാസമായി കൺസ്യൂമർ ഫെഡി​െൻറ റമദാൻ മാർക്കറ്റ്. വെളിച്ചെണ്ണയടക്കം13 ഇനങ്ങൾ സബ്സിഡി നിരക്കിൽ നൽകിയാണ് കൺസ്യൂമർ ഫെഡി​െൻറ റമദാൻ ചന്ത പ്രവർത്തിക്കുന്നത്. നൂറുകണക്കിനാളുകളാണ് ചന്തയിൽ സാധനങ്ങൾ വാങ്ങാനെത്തുന്നത്. ജില്ലയിൽ അനുവദിച്ച ചന്ത മൂവാറ്റുപുഴ മാർക്കറ്റ് ബസ് സ്റ്റാൻഡിന് സമീപത്തെ അർബൻ ഹാറ്റിലാണ് ആരംഭിച്ചത്. സെപ്ലെ കോയുടെ റമദാൻ ചന്ത ഉണ്ടാകുമെന്ന് പ്രചാരണമുണ്ടായിരുെന്നങ്കിലും ആരംഭിച്ചില്ല. സബ്സിഡി നിരക്കിൽ ഒമ്പത് ഇനമാണ് നൽകുന്നത്. ദിനേന 600 കാർഡുടമകൾമാത്രമെന്ന് നിജപ്പെടുത്തിയിട്ടുെണ്ടങ്കിലും ആയിരത്തോളം പേർ സാധനങ്ങൾ വാങ്ങാനെത്തുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.