എം.ജി സർവകലാശാല വാർത്തകൾ

പഞ്ചവത്സര ബി.ബി.എ എൽഎൽ.ബി പ്രവേശന പരീക്ഷ എം.ജി സർവകലാശാല സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ പഞ്ചവത്സര ബി.ബി.എ എൽഎൽ.ബി പ്രവേശന പരീക്ഷ ജൂൺ ഒമ്പതിന് രാവിലെ 10.30ന് കോട്ടയം നട്ടാശ്ശേരിയിലുള്ള ലീഗൽ തോട്ടിൽ നടക്കും. പരീക്ഷാർഥികൾ അഡ്മിഷൻ കാർഡും തിരിച്ചറിയൽ രേഖയുമായി ഹാജരാകണം. അഡ്മിഷൻ കാർഡ് ലഭിച്ചിട്ടില്ലാത്തവർ ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 0481 2310165. ദ്വിവത്സര എം.എഡ് പ്രവേശനം മൂവാറ്റുപുഴ നിർമല സദൻ ട്രെയിനിങ് കോളജിൽ 2018-2020 അക്കാദമിക വർഷത്തിൽ ആരംഭിക്കുന്ന ദ്വിവത്സര എം.എഡ് (സ്പെഷൽ എജുക്കേഷൻ-ഇൻറെലക്ച്വൽ ഡിസെബിലിറ്റി-സി.എസ്.എസ്) പ്രോഗ്രാമിന് ജൂൺ 18വരെ അപേക്ഷിക്കാം. പിഎച്ച്.ഡി കോഴ്സ് വർക്ക് പരീക്ഷ സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ നടത്തുന്ന പിഎച്ച്.ഡി കോഴ്സ് വർക്ക് 2017 ബാച്ചി​െൻറ എക്സ്റ്റേണൽ പരീക്ഷകൾ ജൂൺ 25, 26, 29 തീയതികളിൽ നടക്കും. അധ്യാപകർക്കും ജീവനക്കാർക്കും 750 രൂപയും മറ്റുള്ളവർക്ക് 400 രൂപയുമാണ് പരീക്ഷ ഫീസ്. കൂടാതെ കോഴ്സ് വർക്ക് പാസ് സർട്ടിഫിക്കറ്റ്/ ഗ്രേഡ് കാർഡ് ഫീസായി 100 രൂപയും സർവകലാശാല ഇ-പോർട്ടൽ വഴി ഇ-പേമ​െൻറായി അടക്കണം. അപേക്ഷകൾ പിഴയില്ലാതെ പഠനവകുപ്പിൽ ജൂൺ 14വരെയും 50 രൂപ പിഴയോടെ 18വരെയും സ്വീകരിക്കും. പരീക്ഷഫലം സ്കൂൾ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്സിൽ 2017 ഒക്ടോബറിൽ നടത്തിയ പിഎച്ച്.ഡി കോഴ്സ് വർക്ക് (സി.എസ്.എസ്) പരീക്ഷഫലം പ്രസിദ്ധപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.