തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ 2018-19 അധ്യയനവര്‍ഷത്തിലെ ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെൻറ് വെബ്‌സൈറ്റില്‍ (http://admissions.keralauniversity.ac.in) പ്രസിദ്ധീകരിച്ചു. അലോട്ട്‌മെൻറ് പരിശോധിച്ചശേഷം വിദ്യാർഥികള്‍ക്ക് ഓപ്ഷൻ ചേര്‍ക്കാനും പുനഃക്രമീകരിക്കാനും പ്രൊഫൈലില്‍ മാറ്റം വരുത്താനും ജൂണ്‍ 11ന് രാവിലെ 10വരെ സമയം ഉണ്ടാകും. മാറ്റങ്ങള്‍ വരുത്തുന്നവര്‍ പുതിയ പ്രിൻറൗട്ടെടുത്ത് സൂക്ഷിക്കണം. ട്രയല്‍ അലോട്ട്‌മെൻറ് കഴിഞ്ഞ് വിദ്യാർഥികള്‍ ഓപ്ഷനുകളില്‍ മാറ്റം വരുത്തുന്നതിനാല്‍ ട്രയല്‍ അലോട്ട്മെൻറില്‍ ലഭിച്ച കോളജുകള്‍ക്കും കോഴ്‌സുകള്‍ക്കും മാറ്റം വരാന്‍ സാധ്യതയുണ്ട്. ഓണ്‍ലൈന്‍ അപേക്ഷയുടെ അവസാനതീയതി വെള്ളിയാഴ്ചയാണ്. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിൻറൗട്ട് സര്‍വകലാശാലയിലേക്ക് അയക്കേണ്ടതില്ല. സപ്ലിമെൻററി ഫലം 2017 ജൂലൈയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.ടെക് സപ്ലിമെൻററി (2013, 2008 സ്‌കീം), മേഴ്‌സി ചാന്‍സ് (2003 സ്‌കീം) ഡിഗ്രി പരീക്ഷകളുടെ ഫലം സർവകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. (www.keralauniversity.ac.in) പ്രാക്ടിക്കല്‍ വൈവ പരീക്ഷ ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്, ബി.എസ്സി, ഫിസിക്‌സ്, മൈക്രോബയോളജി, സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങളുടെ പ്രാക്ടിക്കലും വൈവവോസിയും വെള്ളിയാഴ്ച മുതല്‍ 19 വരെ തീയതികളില്‍ അതത് കോളജുകളില്‍ നടത്തും. ടൈംടേബിള്‍ യൂനിവേഴ്‌സിറ്റി വെബ്‌സൈറ്റില്‍. വൈവവോസി ജൂണ്‍ 11ന് നടത്താനിരുന്ന ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്, ബി.എസ്സി സൈക്കോളജി പ്രോജക്ട് വൈവവോസി 13ന് അതത് കോളജുകളില്‍ നടത്തും. പരീക്ഷ 2018 മാര്‍ച്ച്/ഏപ്രിലില്‍ നടന്ന കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ് ഒന്നാം സെമസ്റ്റര്‍ ബി.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ് ഡിഗ്രി (റെഗുലര്‍/സപ്ലിമെൻററി) പരീക്ഷയുടെ പ്രാക്ടിക്കല്‍ ജൂണ്‍ 11 മുതല്‍ കോളജുകളില്‍ നടത്തും. വിശദവിവരം വെബ്‌സൈറ്റില്‍. ജൂണ്‍ 27ന് നടത്തുന്ന നാലാം സെമസ്റ്റര്‍ എം.എഡ് സ്‌പെഷൽ എജുക്കേഷന്‍ (എം.ആർ/െഎ.ഡി) 2015 സ്‌കീം (2016-18 ബാച്ച്) പ്രാക്ടിക്കല്‍ പരീക്ഷയുടെയും വാചാപരീക്ഷയുടെയും ഫീസ് പിഴയില്ലാതെ ജൂണ്‍ 11 വരെയും 50 രൂപ പിഴയോടെ ജൂണ്‍ 13 വരെയും 125 രൂപ പിഴയോടുകൂടി ജൂണ്‍ 18 വരെയും അടക്കാം. എട്ടാം സെമസ്റ്റര്‍ ബി.എഫ്.എ (എച്ച്.ഐ, ന്യൂ സ്‌കീം, ഓള്‍ഡ് സ്‌കീം-സപ്ലിമെൻററി) പരീക്ഷകള്‍ ജൂണ്‍ 28ന് ആരംഭിക്കും. പിഴ കൂടാതെ ജൂണ്‍ 13 വരെയും 50 രൂപ പിഴയോടുകൂടി ജൂണ്‍ 16 വരെയും 125 രൂപ പിഴയോടുകൂടി ജൂണ്‍ 19 വരെയും അപേക്ഷിക്കാം. ഡിപ്ലോമ ഇന്‍ ജർമന്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ ജർമന്‍ പരീക്ഷകള്‍ ജൂണ്‍ 25ന് ആരംഭിക്കും. പിഴകൂടാതെ ജൂണ്‍ 13 വരെയും 50 രൂപ പിഴയോടുകൂടി ജൂണ്‍ 16 വരെയും 125 രൂപ പിഴയോടുകൂടി ജൂണ്‍ 18 വരെയും അപേക്ഷിക്കാം. ജൂണ്‍ 27ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ (ത്രിവത്സരം) ആൻഡ് എട്ടാം സെമസ്റ്റര്‍ (പഞ്ചവത്സരം) എല്‍എല്‍.ബി മേഴ്‌സി ചാന്‍സ് പരീക്ഷക്ക് (2004, 05, 06 അഡ്മിഷൻ, ത്രിവത്സരം), (2002,03,04 അഡ്മിഷൻ, പഞ്ചവത്സരം) അഡ്മിഷന്‍കാര്‍ക്കും അവസരം അനുവദിച്ചു. പരീക്ഷാ ഫീസിനുപുറമെ 5000 രൂപ മേഴ്‌സി ചാന്‍സ് അടക്കണം. പിഴകൂടാതെ ജൂണ്‍ 13 വരെയും 50 രൂപ പിഴയോടുകൂടി ജൂണ്‍ 16 വരെയും 125 രൂപ പിഴയോടുകൂടി ജൂണ്‍ 18 വരെയും അപേക്ഷിക്കാം. ഒന്നാം വര്‍ഷ ബിരുദ പ്രവേശനം 2018 ഒന്നാം വര്‍ഷ ബി.എ മ്യൂസിക്കിന് പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിൻറൗട്ടും അനുബന്ധരേഖകളും ജൂൺ 12നകം അതത് കോളജുകളില്‍ സമര്‍പ്പിക്കണം. അഭിരുചി പരീക്ഷകള്‍ 20ന് നീറമണ്‍കര എന്‍.എസ്.എസ് കോളജിലും 21ന് കൊല്ലം എസ്.എന്‍ വനിതാകോളജിലും 22ന് തിരുവനന്തപുരം വഴുതക്കാട് ഗവ. വനിതാകോളജിലും നടത്തും. റാങ്ക് പട്ടിക അതത് കോളജുകളില്‍ 23ന് പ്രസിദ്ധപ്പെടുത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളജ് പ്രിന്‍സിപ്പലിനെ സമീപിക്കണം. സര്‍വകലാശാലയിലേക്ക് അപേക്ഷകള്‍ അയക്കേണ്ടതില്ല. കരാര്‍ നിയമനം സർവകലാശാലയുടെ ജനസംഖ്യാ ഗവേഷണകേന്ദ്രത്തില്‍ (പി.ആര്‍.സി), ഒഴിവുള്ള ഡ്രൈവര്‍ തസ്തികയില്‍ ഒരുവര്‍ഷത്തേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വാക് -ഇന്‍ ഇൻറര്‍വ്യൂ ജൂണ്‍ 11ന് രാവിലെ 10.30ന് പാളയം സർവകലാശാല ആസ്ഥാനത്ത് നടക്കും. വിജ്ഞാപനവും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷയും വിശദവിവരങ്ങളും വെബ്‌സൈറ്റില്‍ job notifications എന്ന ലിങ്കില്‍ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.