മാരാരിക്കുളം: ബീച്ചില്‍ കരിക്ക് കച്ചവടത്തിെൻറ മറവില്‍ കഞ്ചാവ് വിൽപന നടത്തിയിരുന്നയാളെ പൊലീസ് പിടികൂടി. മാരാരിക്കുളം വടക്ക് ചെത്തി തോട്ടുങ്കല്‍ ആൻറണിയെയാണ് (കണ്ണന്‍-37) പൊലീസ് പിടികൂടിയത്. കടപ്പുറത്ത് എത്തുന്ന വിദേശികള്‍ക്ക് ഉള്‍പ്പെടെ കഞ്ചാവ് ലഭിക്കുന്നതിനെത്തുടര്‍ന്ന് യുവ സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ നടത്തിയ അന്വേഷണത്തിലാണ് ആൻറണി പിടിയിലിയത്. കഞ്ചാവ് ആവശ്യപ്പെട്ട് മൊബൈല്‍ ഫോണിൽ വിളിച്ചപ്പോള്‍ സാധനവുമായി വരുകയായിരുന്നു. ചെറിയ പൊതികളായി മുണ്ടിെൻറ മടിയിലാണ് സൂക്ഷിച്ചിരുന്നത്. സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ഇവരെ സംബന്ധിച്ച് വ്യക്തമായ സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. പോളിടെക്നിക്കിൽ ഒഴിവ് കായംകുളം: ഗവ. വനിത പോളിടെക്നിക്കിൽ ഒഴിവുള്ള തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. ഇൻസ്ട്രക്ടർ ഇൻ കമേഴ്സ്യൽ പ്രാക്ടീസ് തസ്തികയിലേക്ക് വെള്ളിയാഴ്ച രാവിലെ 11ന് അഭിമുഖം നടക്കും. ബി.കോം, ഡി.സി.പിയാണ് യോഗ്യത. െലക്ചറർ ഇൻ ഇലക്ട്രോണിക്സ് തസ്തികക്ക് ബി.ടെക് ഒന്നാം ക്ലാസിൽ പാസായവർക്ക് അപേക്ഷിക്കാം. 11ന് രാവിലെ 11നാണ് അഭിമുഖം. താൽപര്യമുള്ളവർ യോഗ്യതയും പരിചയവും തെളിയിക്കുന്ന രേഖകളും ബേയാഡാറ്റയുമായി ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.