ഐ.എച്ച്.ആര്‍.ഡി കോളജുകളില്‍ എം.ടെക് സ്‌പോണ്‍സേഡ് സീറ്റിലേക്ക്​ അപേക്ഷിക്കാം

കൊച്ചി: ഐ.എച്ച്.ആര്‍.ഡിക്കുകീഴിലെ ഏഴ് എൻജിനീയറിങ് കോളജുകളില്‍ എം.ടെക് കോഴ്‌സുകളിലെ സ്‌പോണ്‍സേഡ് സീറ്റിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മോഡല്‍ എൻജിനീയറിങ് കോളജ് എറണാകുളം ഫോണ്‍: 2575370, www.mec.ac.in, കോളജ് ഓഫ് എൻജിനീയറിങ് ചെങ്ങന്നൂര്‍ 0479-2451424, www.ceconline.edu കരുനാഗപ്പളളി 0476 -2665935, www.ceknpy.ac.in ചേര്‍ത്തല 0478 -2553416, www.cectl.ac.in അടൂര്‍ 0473 4-231995 www.ceadoor.ihrd.ac.in , കല്ലൂപ്പാറ 0469 -2677890 , www.cek.ac.in പൂഞ്ഞാര്‍ 0482 2-271737 കോളജുകളിലാണ് അവസരം. അതത് കോളജി​െൻറ വെബ്‌സൈറ്റില്‍നിന്ന് അപേക്ഷ ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷയും മറ്റ് അനുബന്ധ രേഖകളും 500 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റും (എസ്.സി/എസ്.ടി 250 രൂപ) സഹിതം ജൂണ്‍ 12ന് വൈകീട്ട് അഞ്ചിനുമുമ്പ് അതത് കോളജില്‍ എത്തിക്കണം. പ്രവേശന യോഗ്യതയും മറ്റ് വിശദ വിവരങ്ങളും ഐ.എച്ച്.ആര്‍.ഡി വെബ്‌സൈറ്റായ www.ihrd.ac.in ല്‍ ലഭ്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.