മൂവാറ്റുപുഴ: മധ്യപ്രദേശിലെ കർഷകർ നടത്തിയ പ്രക്ഷോഭത്തിനുനേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ മരണപ്പെട്ട മൻസോർ രക്തസാക്ഷികളുടെ ഓർമ പുതുക്കാൻ കേരള കർഷകസംഘം ഏരിയ കമ്മിറ്റി സംഘടിപ്പിച്ചു. മാറാടി മണ്ണത്തൂർ കവലയിൽ നടന്ന ദിനാചരണ യോഗം കർഷക സംഘം സംസ്ഥാന ജോയൻറ് സെക്രട്ടറി ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു. കർഷകസംഘം മാറാടി വില്ലേജ് പ്രസിഡൻറ് പി.എൻ. സോമൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ.എൻ. ജയപ്രകാശ് സ്വാഗതം പറഞ്ഞു. കർഷക സംഘം ജില്ല ജോയൻറ് സെക്രട്ടറി കെ.പി. രാമചന്ദ്രൻ, സി.പി.എം ലോക്കൽ സെക്രട്ടറി എം.എൻ. മുരളി, മാറാടി സഹകരണ ബാങ്ക് പ്രസിഡൻറ് കെ.വൈ. മനോജ്, തേജസ് ജോൺ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.