മൂവാറ്റുപുഴ: തിരക്കേറിയ എം.സി റോഡിലെ വാഹന പരിശോധന ഗതാഗതക്കുരുക്കും അപകടങ്ങളും സൃഷ്ടിക്കുമ്പോഴും കോടികൾ മുടക്കി നിർമാണം പൂർത്തിയാക്കിയ ഹൈടെക് ഫിറ്റ്നസ് സെൻററിലേക്ക് വാഹന പരിശോധന മാറ്റാൻ തയറാകാതെ മോട്ടോർ വാഹന വകുപ്പ്. വാഴപ്പിള്ളി മിൽമ ജങ്ഷൻ മുതൽ പുളിഞ്ചുവട് കവല വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിലാണ് മൂവാറ്റുപുഴ ആർ.ടി ഓഫിസിലെ വാഹന പരിശോധന നടത്തുന്നത്. തിരക്കേറിയ റോഡിലെ ഒരുവശം മുഴുവൻ പരിശോധന ഗ്രൗണ്ടാണ്. പരിശോധനക്ക് ദിനേന പുലർച്ചെ മുതൽ വാഹനങ്ങൾ റോഡ് കൈയടക്കുകയാണ്. വൈകീട്ട് ഏഴു വരെ ഇത് തുടരുകയും ചെയ്യും. നൂറിലധികം വാഹനങ്ങൾ എത്തുന്നതോടെ ഒരു കിലോമീറ്റർ ദൂരത്തിൽ ഗതാഗതക്കുരുക്കുണ്ടാക്കും. 10 വർഷം മുമ്പ് ആർ.ടി ഓഫിസ് സിവിൽ സ്റ്റേഷനിലേക്ക് മാറ്റിയ കാലം മുതലാണ് എം.സി റോഡിൽ വാഹന പരിശോധനക്ക് തുടക്കംകുറിച്ചത്. തിരക്കേറിയ എം.സി റോഡിൽ പരിശോധന ആരംഭിച്ചതിനെതിരെ അന്നുമുതൽക്കെ പരാതി ഉയർെന്നങ്കിലും പല സ്ഥലങ്ങളിലേക്കും മാറ്റിയിരുന്നു. ഒടുവിൽ മാസങ്ങൾക്കുശേഷം പഴയ സ്ഥലത്തുതന്നെ സ്ഥാപിക്കുകയും ചെയ്തു. വീണ്ടും പ്രതിഷേധമുയർന്നതോടെയാണ് 2014ൽ ആരക്കുഴ പെരുമ്പല്ലൂരിൽ സ്ഥലംകണ്ടെത്തിയത്. തുടർന്ന് ഹൈടെക് മോട്ടോർ വെഹിക്കിൾ ഫിറ്റ്നസ് സെൻറർ നിർമാണം പൂർത്തിയായി. സംസ്ഥാനത്തെ അഞ്ചാമത്തെയും ജില്ലയിലെ ആദ്യത്തെയുമായ ഹൈടെക് മോട്ടോര്‍ വെഹിക്കിള്‍ ഫിറ്റ്നസ് സെൻററിെൻറ നിർമാണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും തുറന്നുകൊടുക്കാൻ അധികൃതർ തയാറാകുന്നില്ല. മൂന്നുകോടിയോളം രൂപയാണു പദ്ധതിക്ക് ചെലവഴിച്ചത്. മൂവാറ്റുപുഴ ജലസേചന പദ്ധതിയുടെ ഭൂമിയാണു പദ്ധതിക്കു വേണ്ടി വിട്ടുനൽകിയത്. അപകടരഹിതമായ ഡ്രൈവിങ് സംസ്കാരം സൃഷ്്ടിക്കുക എന്ന ലക്ഷ്യത്തോടെയാണു കമ്പ്യൂട്ടര്‍വത്കൃത ഡ്രൈവിങ് ടെസ്റ്റ്, വെഹിക്കിള്‍ ഫിറ്റ്നസ് പരിശോധന സംവിധാനങ്ങള്‍ എന്നിവ ഒരുക്കിയിരിക്കുന്നത്. വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയും പൂര്‍ണമായും കമ്പ്യൂട്ടര്‍ നിയന്ത്രണത്തിലായിരിക്കും. വാഹനങ്ങളുടെ ഓരോ ഭാഗവും നിശ്ചിത മാനദണ്ഡങ്ങളനുസരിച്ചുള്ള ഫിറ്റ്നസ് പരിശോധനക്ക് വിധേയമാക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.