അമിതവേഗം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് വാഹനങ്ങള്‍ തടഞ്ഞു

അങ്കമാലി: മൂക്കന്നൂര്‍ പൂതംകുറ്റി പാറമടയില്‍നിന്ന് കരിങ്കല്ല് കയറ്റിപ്പോകുന്ന ടോറസ്-ടിപ്പര്‍ ലോറികളുടെ അമിതവേഗം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ജനതാദള്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കോക്കുന്ന് കപ്പേളക്ക് സമീപം വാഹനങ്ങള്‍ തടഞ്ഞു. അമിത ഭാരവും അമിത വേഗവും വാഹനങ്ങളിലെ പുകയും പൊടിശല്യവുംമൂലം നാട്ടുകാര്‍ ദുരിതമനുഭവിക്കുകയാണ്. വേഗത്തില്‍ വളവ് തിരിയുന്ന വാഹനങ്ങളില്‍നിന്ന് കരിങ്കല്ല് തെറിച്ചുവീഴുന്നതും പതിവായി. പരാതി ബോധിപ്പിക്കുന്ന നാട്ടുകാരെ ഭീഷണിപ്പെടുത്തുന്നതും പതിവായതോടെയാണ് ജനതാദള്‍ പ്രതിഷേധവുമായി രംഗത്തുവന്നത്. ജില്ല വൈസ് പ്രസിഡൻറ് എം.പി. പൗലോസ്, മണ്ഡലം പ്രസിഡൻറ് ജേക്കബ് കരേടത്ത്, ജോസ് മഞ്ഞളി, ജോര്‍ജ് മഞ്ഞളി, ഫ്രാന്‍സിസ് തെറ്റയില്‍, ജിജോ മഞ്ഞളി, എ.സി. പ്രദീപ്, ടോമി കൂനത്താന്‍ എന്നിവര്‍ സംസാരിച്ചു. അധ്യാപക ഒഴിവ് അങ്കമാലി: പാലിശ്ശേരി ഗവ. ഹയർ സെക്കന്‍ഡറി സ്കൂളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ എച്ച്. എസ്.എ ഗണിതം അധ്യാപക​െൻറ ഒഴിവുണ്ട്. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വെള്ളിയാഴ്ച രാവിലെ 11ന് ഇൻറര്‍വ്യൂവിന് ഹാജരാകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.