'ലളിതാഞ്ജലി' അവാർഡ് സമ്മാനിച്ചു

കടുങ്ങല്ലൂർ: വളഞ്ഞമ്പലം യുവധാര ആർട്‌സ് ആൻഡ്‌ സ്പോർട്സ് ക്ലബി​െൻറ നേതൃത്വത്തിൽ തൃശൂർ കിഴുവീട്ടിൽ ലളിത മെമ്മോറിയൽ 'ലളിതാഞ്ജലി' അവാർഡ് എസ്‌.എസ്‌.എൽ.സി, പ്ലസ് ടു വിജയികളുടെ മാതാപിതാക്കൾക്ക് സമ്മാനിച്ചു. ആലങ്ങാട് േബ്ലാക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ടി.കെ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. പ്രഫ. ബി.ടി. ജോയ് അവാർഡ് നൽകി. മുഹമ്മദ് സാലി അധ്യക്ഷത വഹിച്ചു. അഷ്റഫ് പത്തായപുരക്കൽ കാഷ് അവാർഡും ഗിരിജ ഹരി പഠനോപകരണങ്ങളും നൽകി. കിഴുവീട്ടിൽ ജനാർദനൻ സ്വാഗതവും പി.എ. സിയാദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.