അങ്കമാലി: സംസ്ഥാന സര്‍ക്കാറിെൻറ ലൈഫ് പദ്ധതിയില്‍ അനുവദിച്ച വീടുകളുടെ നിർമാണം കുടുംബശ്രീ കെട്ടിടനിർമാണ യൂനിറ്റുകള്‍ ഏറ്റെടുക്കുന്നു. ജില്ലയിലെ ആദ്യ വീടിെൻറ നിർമാണം മഞ്ഞപ്ര പഞ്ചായത്തിലെ തവളപ്പാറയില്‍ ആരംഭിച്ചു. ലൈഫ് പദ്ധതി ഗുണഭോക്താവായ ദേവകി കുട്ടപ്പെൻറ വീട് മഞ്ഞപ്ര പഞ്ചായത്തിെൻറ നേതൃത്വത്തില്‍ രൂപവത്കരിച്ച വനിത യൂനിറ്റാണ് നിർമിക്കുന്നത്. ശിലാസ്ഥാപനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ചെറിയാന്‍ തോമസ് നിർവഹിച്ചു. വാര്‍ഡ് അംഗം വർഗീസ് തോമസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.എം. വർഗീസ്, സിജു ഈരാളി, ലൈഫ് മിഷന്‍ ജില്ല കോഓഡിനേറ്റര്‍ ഏണസ്റ്റ് തോമസ്, കുടുംബശ്രീ ജില്ല അസി. കോഓഡിനേറ്റര്‍ റെജീന, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഡേവിസ് മണവാളന്‍, അംഗങ്ങളായ സന്തോഷ് വര്‍ഗീസ്, ലീന ബെന്നി, സി.ഡി.എസ് പ്രസിഡൻറ് സുനിത രാജന്‍, മേരി മാത്യു എന്നിവര്‍ സംസാരിച്ചു. ലൈഫ് പദ്ധതിയില്‍ മഞ്ഞപ്ര പഞ്ചായത്തില്‍ 85 വീടുകളാണ് നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.