ദേശീയ സബ് ജൂനിയർ ത്രോബാൾ: കേരള ടീം യാത്ര തിരിച്ചു

കൊച്ചി: ആറുമുതൽ എട്ടുവരെ ഭോപ്പാലിൽ നടക്കുന്ന 25ാമത് ദേശീയ സബ് ജൂനിയർ ത്രോബാൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീം യാത്ര തിരിച്ചു. വൈകീട്ട് നാലോടെ കേരള എക്സ്പ്രസിലാണ് ടീം എറണാകുളത്തുനിന്ന് പുറപ്പെട്ടത്. ആറിന് പുലർച്ചക്ക് ഭോപ്പാലിലെത്തും. കേരള ടീമുകളെ ശ്യാമും ആതിരയും (പാലക്കാട്) നയിക്കും. ഇന്ത്യൻ ജൂനിയർ ടീം ക്യാപ്റ്റൻ കെ.വൈ. മുഹമ്മദ് റിസ്വാനാണ് ടീം പ്രഖ്യാപനം നടത്തിയത്. പെൺകുട്ടികളുടെ ടീം: വി. ശ്രീലക്ഷ്മി, എ.എം. ദലീമ ഷാ, എൽ. സുവേധ, അനുപം കൃഷ്ണ, പാർവതി ടി. പ്രതാപൻ, വി.എൽ. ചാന്ദിനി, മേഘ്ന ഹരി (എറണാകുളം), ബി. അഭയ (പാലക്കാട്), അഡ്രിയ അനിൽ, അലാന സിദ്ദീഖ് (തൃശൂർ), സ്റ്റെഫി സൂസൻ വർഗീസ് (കോട്ടയം), എം. വിദ്യാലക്ഷ്മി (കാസർകോട്), എസ്. അലീന (ആലപ്പുഴ). ആൺകുട്ടികളുടെ ടീം: പി.ബി. ശ്രീദേവ്, എസ്. ജിഷ്ണു, കെ. കൃതിക്, എസ്. ഷിബു, കിരൺ ആർ. ശങ്കർ (പാലക്കാട്), അനൈ മുരുഗൻ, എൻ.ജി. ജിബിൻ, എസ്. ദീപക്, സി.പി. നീരജ്, എം.കെ. ഇർഫാൻ, ഓസ്റ്റിൻ ആൻറണി (എറണാകുളം), ജി.എസ്. അർജുൻ (ആലപ്പുഴ), അമൽ ഷിജു (കോട്ടയം). കോച്ച് പി.എസ്. അനീർ, മാനേജർ എമിൽ ജോൺ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.