തൂത്തുക്കുടി അക്രമം: കേരളത്തിലും അന്വേഷണം

നെടുമ്പാശ്ശേരി: തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് കമ്പനിക്കെതിരായ സമരത്തെത്തുടർന്ന് ഉണ്ടായ സംഘർഷത്തിൽ കേരളത്തിലും അന്വേഷണം. അക്രമ കേസ് ചുമത്തപ്പെട്ട ചിലർ കേരളത്തിൽ അഭയം തേടിയെന്ന റിപ്പോർട്ടിനെ തുടർന്നാണിത്. തൂത്തുക്കുടി പൊലീസി​െൻറ സൈബർ സെൽ വിഭാഗം നടത്തിയ അന്വേഷണത്തിൽ പ്രധാന പ്രതികളിലൊരാളായ വേൽരാജ് ആലുവ എടയപ്പുറത്ത് തങ്ങിയിരുന്നുവെന്ന് വെളിപ്പെട്ടു. ഇയാളെ പിടികൂടാൻ തൂത്തുക്കുടി പൊലീസ് സംഘം എത്തിയെങ്കിലും വേൽരാജ് കൊല്ലത്തേക്ക് രക്ഷപ്പെടുകയായിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.