കൊച്ചി: വരാപ്പുഴയിൽ ശ്രീജിത് കസ്റ്റഡി മർദനത്തെ തുടർന്ന് മരിച്ച സംഭവത്തിൽ പ്രതികളായ മൂന്ന് റൂറൽ ടൈഗർ ഫോഴ്സ് (ആർ.ടി.എഫ്) ഉദ്യോഗസ്ഥർ ഹൈകോടതിയിൽ ജാമ്യഹരജി നൽകി. പി.പി. സന്തോഷ്കുമാർ, ജിതിൻ ഷാജി, എം.എസ്. സുമേഷ് എന്നിവരാണ് ഹൈകോടതിയെ സമീപിച്ചത്. ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത് അഞ്ച് മിനിറ്റിനകം പ്രതിയെ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറിയതായും തങ്ങൾ മർദിച്ചിട്ടില്ലെന്നും ഹരജിയിൽ പറയുന്നു. സംഭവം കസ്റ്റഡി മരണമാക്കി മാറ്റാൻ അനാവശ്യമായാണ് തങ്ങളെ അറസ്റ്റ് ചെയ്തത്. തങ്ങൾക്കെതിരെ ഒരു പരാതിയും ആശുപത്രി അധികൃതരുൾപ്പെടെ പറഞ്ഞിട്ടുമില്ല. ഏപ്രിൽ 18 മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. എറണാകുളം സെഷൻസ് കോടതി ജാമ്യഹരജി തള്ളിയ സാഹചര്യത്തിലാണ് ഹൈകോടതിയെ സമീപിച്ചതെന്നും ഹരജിയിൽ പറയുന്നു. ഹരജി പിന്നീട് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.