വിവരാവകാശ കമീഷണർ നിയമനം: സർക്കാറി​െൻറ വിശദീകരണം തേടി

കൊച്ചി: സംസ്ഥാന വിവരാവകാശ കമീഷണർമാരുടെ നിയമനം ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിൽ ഹൈകോടതി സർക്കാറി​െൻറ വിശദീകരണം തേടി. രാഷ്ട്രീയ താൽപര്യത്തിനനുസരിച്ച് നടത്തിയിട്ടുള്ള നിയമനങ്ങൾ തടയണമെന്നാവശ്യപ്പെട്ട് പ്രമുഖ വിവരാവകാശ പ്രവർത്തകൻ ഡി.ബി. ബിനു നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. നിയമനത്തിനായുള്ള നടപടിക്രമങ്ങളിൽ സുപ്രീംകോടതി നിർദേശപ്രകാരമുള്ള മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചിട്ടില്ലെന്നും നിയമനം ലഭിച്ചവരിൽ ചിലർക്ക് മതിയായ യോഗ്യതയില്ലെന്നുമുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്. ഹരജി പരിഗണിക്കവേ വിവരാവകാശ കമീഷണർമാരുടെ നിയമനം ചട്ട പ്രകാരമാണ് നടന്നതെന്നും അർഹതയില്ലാത്തവർക്ക് അവസരം നൽകിയിട്ടില്ലെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ, ഇക്കാര്യങ്ങൾ വിശദമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.