മാല്യങ്കര ​േതാട്ടിൽ മാലിന്യം നിറഞ്ഞു

പറവൂർ: മാല്യങ്കരയിലെ തോട്ടിൽ ശുചിമുറിമാലിന്യവും പൊന്തക്കാടും നിറഞ്ഞ് നീരൊഴുക്ക് നിലച്ചു. ഇത് ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതം സൃഷ്ടിക്കുകയാണ്. രണ്ടുവർഷത്തിനിടെ നിരവധി തവണയാണ് തോട്ടിലേക്ക് വാഹനങ്ങളിൽ ശുചിമുറിമാലിന്യം തള്ളിയത്. തടയാൻ നാട്ടുകാർ പലതവണ ശ്രമിച്ചെങ്കിലും സാധ്യമായില്ല. പതിറ്റാണ്ടിലേറെയായി തോട് വൃത്തിയാക്കുന്ന പ്രവൃത്തി നടക്കുന്നില്ല. ഇരുവശങ്ങളിലും പാഴ്ച്ചെടികളും പുല്ലും വളർന്നു. ചെറിയ വൃക്ഷങ്ങൾ തോട്ടിലേക്ക് വളർന്നിറങ്ങുന്നത് വെള്ളത്തി​െൻറ സ്വാഭാവിക ഒഴുക്കിന് തടസ്സമാണ്. പലയിടങ്ങളിലും മണ്ണടിഞ്ഞുകൂടി വീതിയും ആഴവും കുറഞ്ഞ് ഒഴുക്ക് നിലച്ചു. ഇതുമൂലം ശുചിമുറി മാലിന്യം പല ഭാഗങ്ങളിലായി കെട്ടിക്കിടക്കുകയാണ്. മാലിന്യ നിക്ഷേപം തടയണമെന്നും തോട് വൃത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് നാട്ടുകാർ ജില്ല കലക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.