കൊച്ചി: കന്ധമാല്‍ സംഭവത്തില്‍ ഇടപെടുന്നതില്‍ മനുഷ്യാവകാശ കമീഷന് വീഴ്ച പറ്റിയതായി ജസ്റ്റിസ് സിറിയക് ജോസഫ്. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസാണെന്ന് പറഞ്ഞാണ് അന്ന് കമീഷന്‍ കേസില്‍ ഇടപെടാന്‍ മടിച്ചത്. കേസില്‍ കക്ഷി ചേരുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാമായിരുന്നിട്ടും കമീഷന് ഒഴിഞ്ഞുമാറിയതിെൻറ കാരണം അവ്യക്തമാണെന്നും മനുഷ്യാവകാശ കമീഷന്‍ മുന്‍അംഗം കൂടിയായ സിറിയക് ജോസഫ് പറഞ്ഞു. കന്ധമാല്‍ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ ആേൻറാ അക്കര രചിച്ച 'നിരപരാധികള്‍ തടവറയില്‍' പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. കന്ധമാലില്‍ സ്വാമി ലക്ഷ്മണാനന്ദയുടെ കൊലപാതക കേസില്‍ നിരപരാധികളായ ഏഴുപേര്‍ ജയിലില്‍ കിടക്കുന്നത് രാജ്യത്തിെൻറ നീതിന്യായ വ്യവസ്ഥിതിയുടെ ദുര്‍ബലതയാണ് തുറന്ന് കാണിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇത്രയധികം വെളിെപ്പടുത്തലുകളുണ്ടായിട്ടും കേസിൽ കോടതി നടപടികൾ ൈവകുന്നത് ഗുരുതര വിഷയം തന്നെയാണ്. ഏഴ് പേരോട് അനീതി കാണിച്ചുകഴിഞ്ഞു. ഇവരെ വിട്ടയക്കുന്നതിനൊപ്പം യഥാര്‍ഥ കൊലയാളിയെയും ഇതിന് പിന്നിലെ ഗൂഢാലോചനയും പുറത്തുകൊണ്ടുവരേണ്ടതാണെന്നും സിറിയക് ജോസഫ് പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളുടെ ഉദാത്ത ഉദാഹരണമാണ് കന്ധമാല്‍ സംഭവമെന്ന് പുസ്തകമേറ്റുവാങ്ങി ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍ പറഞ്ഞു. സി.ആര്‍. നീലകണ്ഠന്‍, ആേൻറാ അക്കര എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.