അങ്കമാലി: കറുകുറ്റി റെയിൽവേ സ്റ്റേഷന്‍ പരിസരത്തുനിന്ന് കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ അങ്കമാലി എക്സൈസ് സംഘം പിടികൂടി. കറുത്ത പ്ലാസ്റ്റിക് പേപ്പറില്‍ ചെറിയ പൊതികളാക്കി സൂക്ഷിച്ചിരുന്ന 1.300 കിലോ കഞ്ചാവ് ഇവരില്‍നിന്ന് കണ്ടെടുത്തു. പശ്ചിമ ബംഗാള്‍ സ്വദേശി മഹാദേബ് റോയി (26), ഒഡീഷ സ്വദേശി ശേഷാദിബ റൗട്ട് (19) എന്നിവരാണ് അറസ്റ്റിലായത്. കറുകുറ്റി അഡ്ലക്സ് പരിസരത്ത് എക്സൈസ് ഇന്‍സ്പെക്ടര്‍ ആർ. പ്രശാന്തിെൻറ നേതൃത്വത്തില്‍ പട്രോളിങ് നടത്തുന്നതിനിടെയാണ് റൗട്ട് പിടിയിലായത്. പ്രതിയുടെ പോക്കറ്റില്‍ നിന്ന് 35 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മൊത്തവിൽപന നടത്തുന്ന റോയിയെക്കുറിച്ചറിഞ്ഞത്. റൗട്ടിനൊപ്പം കഞ്ചാവ് വാങ്ങാനെന്ന വ്യാജേന ഉദ്യോഗസ്ഥര്‍ റോയിയെ സമീപിച്ചു. സംശയം തോന്നിയ പ്രതി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് പിടികൂടി. ഇയാളുടെ ബാഗില്‍ നിന്ന് 1.250 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. പരിശോധനയില്‍ പ്രിവൻറീവ് ഓഫിസര്‍മാരായ പി.കെ.ബിജു, സി.എൻ. രാജേഷ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ കെ.എസ്. പ്രശാന്ത്, പി.എന്‍. അജി, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ വി.പി. വിജു, ഡ്രൈവര്‍ ബെന്നി പീറ്റര്‍ എന്നിവരുമുണ്ടായിരുന്നു. മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരം ലഭിച്ചാല്‍ 9539745426, 0484 2458484 നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.