മട്ടാഞ്ചേരി: ശക്തമായ കാറ്റിലും മഴയിലും വീടിെൻറ മേൽക്കൂര തകർന്ന് വീണു. ഉബൈദ് റോഡിൽ 3/378 ൽ കെ.എസ്. ഹാരീസിെൻറ വീടിെൻറ മേൽക്കൂരയാണ് തകർന്നുവീണത്. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണ് വീട് തകർന്നത്. ഈ സമയം വീട്ടിൽ ആരും ഇല്ലാത്തതിനാൽ ദുരന്തം ഒഴിവായി. പ്രവേശനോത്സവം മട്ടാഞ്ചേരി: കൊച്ചി നഗരസഭ കൽവത്തി രണ്ടാം ഡിവിഷനിലെ പതിനൊന്ന് അംഗൻവാടികളുടെ സംയുക്ത പ്രവേശനോത്സവം ഫോർട്ട്കൊച്ചി വലിയ പത്തായതോട് ജനമൈത്രി കേന്ദ്രത്തിൽ സംഘടിപ്പിച്ചു. ഫോർട്ട്കൊച്ചി സർക്കിൾ ഇൻസ്പെക്ടർ പി. രാജ്കുമാർ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ സീനത്ത് റഷീദ് അധ്യക്ഷത വഹിച്ചു. മെഹബൂബ് മെമ്മോറിയൽ ഓർക്കസ്ട്ര ജനറൽ സെക്രട്ടറി കെ.എ. ഹുസൈൻ, പരിസ്ഥിതി ക്ലബ് സെക്രട്ടറി പി.എം. സുബൈർ എന്നിവർ സംസാരിച്ചു. പള്ളുരുത്തി: കൊച്ചിന്‍ കോര്‍പറേഷന്‍ പതിനെട്ടാം ഡിവിഷന്‍ അംഗൻവാടി പ്രവേശനോത്സവം ഡിവിഷന്‍ കൗണ്‍സിലര്‍ കെ.ആര്‍. പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. സ്മിത മിറാന്‍ഡ അധ്യക്ഷത വഹിച്ചു. സി.ഡി.പി.ഒ ഖദീജ, ജെ.പി.എച്ച്.എന്‍ ലതിക, ആശാ വര്‍ക്കര്‍മാര്‍ എന്നിവർ സംബന്ധിച്ചു. വഹിദ ചെന്താമരാക്ഷന്‍ സ്വാഗതവും സന്ധ്യ നന്ദിയും പറഞ്ഞു. വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്ന് വിൽപന; മൂന്നംഗ സംഘം പിടിയിൽ പള്ളുരുത്തി: പടിഞ്ഞാറൻ കൊച്ചിയിലെ സ്കൂൾ വിദ്യാർഥികളെ ലക്ഷ്യമാക്കി ഹഷീഷ് ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ വിൽപന നടത്താൻ ശ്രമിച്ച മൂന്നു യുവാക്കൾ എക്സൈസ് സംഘത്തിെൻറ പിടിയിലായി. നസ്രത്ത് പുതിയ പാടത്ത് വീട്ടിൽ അബിൻ (19) മാനാശ്ശേരി പൊള്ളയിൽ വീട്ടിൽ റോജിൻ (23) നസ്രത്ത് ജനത റോഡിൽ വലിയ മരത്തുങ്കൽ വീട്ടിൽ അലിൻ ജോസഫ് (25) എന്നിവരാണ് അറസ്റ്റിലായത്. കൈവശം സൂക്ഷിച്ചിരുന്ന നൈട്രോസെപാം ഗുളികകൾ, കഞ്ചാവ്, ഹഷീഷ് എന്നിവയും പിടിച്ചെടുത്തു. എക്്സൈസ് സർക്കിൾ ഇൻസ്പെക്ടർ അഗസ്റ്റിൻ ജോസഫിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലാകുന്നത്. തമിഴ്നാട്ടിൽ നിന്നാണ് ഇവർ മയക്കു മരുന്ന് ശേഖരിക്കുന്നെതന്ന് അന്വേഷണത്തിൽ വ്യക്തമായി. എക്സൈസ് ഇൻസ്പെക്ടർ ടി.പി. സജീവ് കുമാർ, സിവിൽ ഓഫിസർമാരായ റിയാസ്, ഷാജഹാൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.