തൊഴിലാളി കൺവെൻഷൻ

തൃപ്പൂണിത്തുറ: ബി.എം.എസ് പട്ടികജാതി തൊഴിലാളി കണ്‍വെന്‍ഷന്‍ ഏരൂര്‍ എസ്.എം.പി കോളനിയില്‍ ചേര്‍ന്നു. ബി.എം.എസ് മുന്‍ ജില്ല സമിതിയംഗം ബി.സി. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. പട്ടിക ജാതി മോര്‍ച്ച മണ്ഡലം കമ്മിറ്റി പ്രസിഡൻറ് സോമദാസ് കടക്കോടത്ത് അധ്യക്ഷത വഹിച്ചു. സി.എം. സജീവ്‌, പി.പി. സിബിന്‍ എന്നിവര്‍ സംസാരിച്ചു. ബി.എം.എസി‍​െൻറ ജില്ല കമ്മിറ്റിയിലും തൃപ്പൂണിത്തുറ മേഖലയിലും അര്‍ഹമായ സ്ഥാനമാനങ്ങള്‍ എസ്.സി എസ്.ടി വിഭാഗത്തിന് നല്‍കണമെന്ന് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. വാക്വേയിൽ കമിതാക്കളുടെ വിളയാട്ടമെന്ന് പരാതി മരട്: കുണ്ടന്നൂരിന് സമീപത്തെ കൊച്ചിൻ പോർട്ട് ട്രസ്റ്റ് വക പാർക്കിലേക്ക് കുടുംബ സമേതം പോകാനാകാത്ത സ്ഥിതിയെന്ന് പരാതി. ഉച്ചക്കും വൈകീട്ടും പാർക്കിലെ ഇരിപ്പിടങ്ങൾ മുഴുവൻ കൈയടക്കിയുള്ള കമിതാക്കളുടെ പരിസരം മറന്നുള്ള പെരുമാറ്റം മൂലം കുടുംബവുമായി പോകാനാകാത്ത അവസ്ഥയിലാണെന്ന് നാട്ടുകാർ പറഞ്ഞു. സ്കൂൾ ബാഗുമായി എത്തുന്ന വിദ്യാർഥിനികളാണ് ആൺ സുഹൃത്തുക്കളോടൊപ്പം ഇവിടെ തമ്പടിക്കുന്നത്. മറൈൻ ഡ്രൈവിൽ കമിതാക്കളെ ശിവസേന പ്രവർത്തകർ ആക്രമിച്ചതോടെയാണ് ആൾത്തിരക്ക് കുറവായ പോർട്ട് വാക്വേയിൽ പുതിയ താവളം കണ്ടെത്തി യുവതീയുവാക്കൾ എത്തിത്തുടങ്ങിയതെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. കുണ്ടന്നൂർ ജങ്ഷനിൽനിന്ന് തോപ്പുംപടിക്ക് പോകുന്ന റൂട്ടിൽ ഇന്ത്യൻ മാരിടൈം യൂനിവേഴ്സിറ്റിക്ക് അടുത്തായി ഹാൾട്ട് ബസ് സ്റ്റോപ്പിലാണ് കൊച്ചിൻ പോർട്ട് വക ഉദ്യാനം. മനോഹരമായ പല വർണങ്ങളിലുള്ള കല്ലുകൾ പാകിയ നടപ്പാത, കായൽക്കാറ്റേറ്റ് വിശ്രമിക്കുന്നതിന് ആവശ്യമായ ഇരിപ്പിടങ്ങൾ, കുട്ടികൾക്ക് കളിക്കുന്നതിന് ഊഞ്ഞാൽ ഉൾപ്പെടെയുള്ള വിവിധ തരത്തിലുള്ള വിനോദോപാധികൾ, വൃത്തിയുള്ള പരിസരം എന്നിങ്ങനെ ആളുകളെ ആകർഷിക്കുന്നതെല്ലാം ഒരേക്കറോളമുള്ള കായലോരത്ത് ഒരുക്കിയിട്ടുണ്ട്. പ്രവേശനമുൾപ്പെടെ എല്ലാം സൗജന്യമാക്കിയിട്ടുള്ളതിനാൽ സാധാരണക്കാർക്ക് നഗരത്തിലേക്ക് പോകാതെ സമയം ചെലവഴിക്കാൻ സാധിക്കും. എന്നാൽ കമിതാക്കളുടെ പെരുമാറ്റം പരിധി വിടുന്നത് ഇവിടെ കുടുംബവുമായി എത്തുന്നവരെ പിൻതിരിപ്പിക്കുന്നു. ഇഫ്ത്താർ സൗഹൃദ സംഗമം കുമ്പളം: ജമാഅത്തെ ഇസ്ലാമി കുമ്പളം യൂനിറ്റ് പത്മശാലിയ മഹാസഭ ഓഡിറ്റോറിയത്തിൽ നടത്തിയ ഇഫ്ത്താർ സൗഹൃദ സംഗമം എറണാകുളം ക്രൈം ബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ യേശുദാസ് ഉദ്ഘാടനം ചെയ്തു. കുമ്പളം യൂനിറ്റ് പ്രസിഡൻറ് അബ്ദുൽ ഷുക്കൂർ അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി സ്റ്റേറ്റ് പ്രതിനിധി സഭാംഗം ജമാൽ പാനായിക്കുളം മുഖ്യ പ്രഭാഷണം നടത്തി. കുമ്പളം പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീജിത്ത് പാറക്കാടൻ, വാർഡ് മെംബർ സി.പി. രതീഷ്, കുമ്പളം രാജപ്പൻ, ജയകൃഷ്ണൻ, മുരളി, എൻ.കെ. നിസാർ എന്നിവർ സംസാരിച്ചു. പ്രവേശനോത്സവം പള്ളുരുത്തി: അൽ അസ്ഹർ സ്കൂൾ പ്രവേശനോത്സവം സാഹിത്യകാരൻ എം.വി. ബെന്നി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിന്‍സിപ്പൽ രഞ്ജിത്, മഹല്ല് പ്രതിനിധി വി.എ. ആശിഖ്, അധ്യാപകരായ ഷിനുലാൽ, റസീന എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.