തൃപ്പൂണിത്തുറ: കുടിവെള്ള പൈപ്പിടാൻ സ്റ്റാച്യു-കിഴക്കെകോട്ട റോഡ് മണ്ണുമാന്തി ഉപയോഗിച്ച് കുത്തിപ്പൊളിച്ച് സഞ്ചാര യോഗ്യമല്ലാതാക്കിയ അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് ബി.ജെ.പി പി.ഡബ്ല്യു.ഡി ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. തൃപ്പൂണിത്തുറയുടെ 'ബ്രോഡ് വേ' എന്നറിയപ്പെടുന്ന സ്റ്റാച്യു-കിഴക്കെകോട്ട റോഡ് മഴ പെയ്തതോടെ ചളി കെട്ടിയിരിക്കുകയാണ്. വാഹനങ്ങൾ പോകുമ്പോൾ ചളി കാൽനടക്കാരുടെ ദേഹത്തും വസ്ത്രങ്ങളിലും തെറിക്കുകയാണ്. റോഡ് എത്രയും വേഗം നന്നാക്കി സഞ്ചാരയോഗ്യമാക്കാൻ അടിയന്തര നടപടി വേണമെന്ന് പി.ഡബ്ല്യു.ഡി ഒാഫിസിന് മുന്നിൽ നടന്ന ധർണയിൽ നേതാക്കൾ ആവശ്യപ്പെട്ടു. നഗരത്തിൽ പ്രകടനം നടത്തിയ ശേഷമാണ് പ്രവർത്തകർ പി.ഡബ്ല്യു.ഡി ഓഫിസിന് മുന്നിലെത്തിയത്. മാർച്ച് പൊലീസ് തടഞ്ഞതോടെ പ്രവർത്തകർ ധർണ നടത്തി. നഗരസഭ പ്രതിപക്ഷ കൗൺസിലർ വി.ആർ. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി സംസ്ഥാന സമിതി അംഗം കെ.പി. സുബ്രഹ്മണ്യൻ, നിയോജകമണ്ഡലം പ്രസിഡൻറ് യു. മധുസൂദനൻ, മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് ജഷീർ, ശ്രീക്കുട്ടൻ, പി.കെ. പീതാംബരൻ എന്നിവർ സംസാരിച്ചു. വിദ്യാർഥികൾക്ക് പുരസ്കാരം ഉദയംപേരൂർ: മത്സ്യത്തൊഴിലാളി കോൺഗ്രസ് പനച്ചിക്കൽ യൂനിറ്റിെൻറ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് പുരസ്കാരവും നിർധന വിദ്യാർഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. പനച്ചിക്കലിൽ നടന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജയ സോമൻ ഉദ്ഘാടനം ചെയ്തു. ടി.വി. ഗോപിദാസ് അധ്യക്ഷത വഹിച്ചു. എ.ബി. സാബു, ഇ.ജി. ബാബു, രാജു പി. നായർ, ജയൻ കുന്നേൽ, സി.പി. സുനിൽ കുമാർ, കെ.എൻ. സുരേന്ദ്രൻ, എ.ആർ. കിഷോർ എന്നിവർ സംസാരിച്ചു. ബിനു വിശ്വം സ്വാഗതവും സുനിൽ കാർത്തികേയൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.