നഗരത്തിൽ മാലിന്യ നിർമാർജന പ്ലാൻറുകൾ സ്‌ഥാപിക്കണം -താലൂക്ക് വികസന സമിതി

ആലുവ: നഗരത്തിലെ മാലിന്യ നിര്‍മാര്‍ജനത്തിന് കൂടുതല്‍ ശുചീകരണ പ്ലാൻറുകള്‍ സ്‌ഥാപിക്കണമെന്ന് ആലുവ താലൂക്ക് വികസന സമിതി യോഗത്തിൽ ആവശ്യമുയർന്നു. മഴക്കാല രോഗങ്ങള്‍ തടയാനായി ശുചീകരണങ്ങള്‍ ശക്തമാക്കാന്‍ സമിതി യോഗം തീരുമാനിച്ചു. ആരോഗ്യവകുപ്പ് ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ യോഗം നിര്‍ദേശം നല്‍കി. റോഡ് പുറമ്പോക്ക് കൈയേറ്റം, റോഡുകളുടെ ശോച്യാവസ്‌ഥ തുടങ്ങിയ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. അടുത്ത യോഗത്തില്‍ ജനപ്രതിനിധികളുടെയും വിവിധ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്‌ഥ പ്രതിനിധികളുടെയും പൂര്‍ണ പങ്കാളിത്തം ഉറപ്പു വരുത്താന്‍ യോഗം തീരുമാനിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് അബ്‌ദുൽ മുത്തലിബ് അധ്യക്ഷത വഹിച്ചു. തഹസില്‍ദാർ കെ.ടി. സന്ധ്യാദേവി, ആലുവ നഗരസഭ ചെയര്‍പേഴ്‌സൻ ലിസി എബ്രഹാം, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷീന സെബാസ്്റ്റ്യന്‍, പഞ്ചായത്ത് പ്രസിഡൻറുമാരായ എം.പി. ലോനപ്പന്‍ (കാഞ്ഞൂര്‍), അനിമോള്‍ ബേബി (മലയാറ്റൂര്‍), അല്‍ഫോണ്‍സ വര്‍ഗീസ് (ശ്രീമൂലനഗരം), വിവിധ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഡൊമിനിക് കാവുങ്കല്‍, എം.എന്‍. ഗോപി, മുരളി പുത്തന്‍വേലി, കെ.പി. കൃഷ്ണന്‍കുട്ടി, പി.എം. റഷീദ്, എ. ഷംസുദ്ദീന്‍, എം.കെ. സുരേഷ്, എന്‍.എം. ജമാല്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.