പി.എസ്.സി നിയമനത്തിൽ ചട്ടലംഘനം തുടരുന്നു -മെക്ക

കൊച്ചി: എൻ.സി.എ നിയമനത്തിൽ ന്യൂനപക്ഷകമീഷ​െൻറ ഏപ്രിൽ 18ലെ ഉത്തരവിലെ നിര്‍ദേശം അനുസരിക്കാതെ കേരള പബ്ലിക് സര്‍വിസ് കമീഷൻ ചട്ടലംഘനം നടത്തുകയാണെന്ന് മെക്ക വാർത്തകുറിപ്പിൽ ആരോപിച്ചു. മേയ് 10ലെ വിജ്ഞാപനമനുസരിച്ച് എച്ച്.എസ്.എ അറബിക് തസ്തികയിലേക്ക് കാറ്റഗറി നമ്പര്‍ 49/2018 മുതല്‍ 54/2018 വരെ വിവിധ ജില്ലകളിലേക്ക് നാലാമത്തെ എന്‍.സി.എ വിജ്ഞാപനമാണ് പുറപ്പെടുവിച്ചത്. കാറ്റഗറി നമ്പര്‍ 61/2018 പ്രകാരം ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബിക് (എൽ.പി.എസ്) ആറാം തവണയാണ് എന്‍.സി.എ. വിജ്ഞാപനം ചെയ്തത്. കാറ്റഗറി നമ്പര്‍ 66/2018 പ്രകാരം പാര്‍ട്ട്‌ടൈം എച്ച്.എസ്.എ ഉറുദുവിന് ഏഴാം തവണയാണ് എന്‍.സി.എ. നോട്ടിഫിക്കേഷന്‍ നടത്തിയത്. നിയമനചട്ടം അനുസരിച്ച് രണ്ടുതവണ റീനോട്ടിഫിക്കേഷന്‍ നടത്തിയിട്ടും നിശ്ചിത സംവരണ സമുദായ ഉദ്യോഗാർഥിയെ ലഭ്യമല്ലെങ്കില്‍ മാതൃലിസ്റ്റില്‍ അവശേഷിക്കുന്ന പിന്നാക്ക പട്ടികവിഭാഗങ്ങളിലെ ഉദ്യോഗാര്‍ഥികളെ നിയമിക്കണമെന്ന വ്യവസ്ഥ പി.എസ്.സി നിരന്തരം ലംഘിക്കുകയാണെന്ന് മെക്ക ജനറല്‍ സെക്രട്ടറി എന്‍.കെ. അലി വ്യക്തമാക്കി. എന്‍.സി.എ നിയമനം സംബന്ധിച്ച അപകാതകള്‍ പരിഹരിക്കുന്നതിന് നടപടി ആവശ്യപ്പെട്ട് ന്യൂനപക്ഷ കമീഷന് നല്‍കിയ പരാതിയിലെ ഉത്തരവ് നടപ്പാക്കാന്‍ പി.എസ്.സി തയാറാവണമെന്നും വാർത്തകുറിപ്പിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.