കൊച്ചി: ബോള്‍ഗാട്ടി സെൻറ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ദിവ്യകാരുണ്യ തിരുനാള്‍ ആഘോഷിച്ചു. 220 അടി നീളത്തിലെ ഹരിത വര്‍ണ പന്തലായിരുന്നു ഈ വര്‍ഷത്തെ തിരുനാളിെൻറ പ്രത്യേകത. ചീനവേലിയും, വാഴക്കുലകളും കരിക്കിന്‍കുലകളും ചക്കയും കൈതച്ചക്കയും പന്തലിനിരുവശവും വെച്ച് നിർമിച്ച ഈ പന്തല്‍ ഭൂതകാല ഓര്‍മകളുടെ സാക്ഷാത്കാരമായിരുന്നു. കുരുത്തോലകളും പച്ചയോലകളും കൊണ്ടുള്ള തോരണങ്ങള്‍ പന്തലിന് മോടികൂട്ടി. കൂടാതെ കുരുത്തോലകള്‍കൊണ്ട് വ്യത്യസ്ത വസ്തുക്കളും നിര്‍മിച്ച് പന്തലില്‍ ചാര്‍ത്തി. പന്തലിെൻറ കവാടം മെടഞ്ഞെടുത്ത പച്ചയോലയും ചരടുംകൊണ്ടാണ് നിര്‍മിച്ചത്. പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കി എല്ലാ അർഥത്തിലും പ്രകൃതി സൗഹാര്‍ദമായാണ് പന്തലൊരുക്കിയത്. വിശ്വാസികള്‍ സൗജന്യമായി നല്‍കിയ വസ്തുക്കള്‍കൊണ്ട് അവര്‍ തന്നെ നിർമിച്ച പന്തല്‍ വേറിട്ട കാഴ്ചയായി. രാവിലെ റവ. ഫാ. റോബിന്‍ അറക്കലിെൻറ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയും തുടര്‍ന്ന് ദിവ്യകാരുണ്യപ്രദക്ഷിണവും നടത്തി. ഇടവക വികാരി ഫാ. ജയന്‍ പയ്യപ്പിള്ളി, ഫാ. സ്റ്റീഫന്‍ മേത്തശ്ശേരി, ഫാ. അഗസ്റ്റിന്‍, ഡോമിനിക് നടുവത്തേഴത്ത്, തദേവൂസ് മാളിയേക്കല്‍, അബിജിത്ത് ജോണ്‍, സന്തോഷ് കുരിശിങ്കല്‍ എന്നിവര്‍ തിരുനാളിന് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.