പരിസ്ഥിതി ദിനാചരണവും ഫലവൃക്ഷത്തൈ വിതരണവും

കളമശ്ശേരി: വെൽഫെയർ പാർട്ടി ചേരാനല്ലൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച നടത്തും. കണ്ണൻകുളത്തിനു സമീപം ജില്ല പ്രസിഡൻറ് ജ്യോതിവാസ് പറവൂർ തൈകൾ നട്ട് ഉദ്ഘാടനം നിർവഹിക്കും. ചേരാനല്ലൂരിലെ തണൽ മരങ്ങളുടെ കൂട്ടുകാരനും പരിസ്ഥിതി പ്രവർത്തകനുമായ ഇഗ്‌നേഷ്യസ് തൈപറമ്പിലിനെ ആദരിക്കും. മണ്ഡലം പ്രസിഡൻറ് ഡോ. വാസന്തി, സെക്രട്ടറി അബ്ദുൽ ജബ്ബാർ, പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് സാലിഹ് താമരശ്ശേരി, സെക്രട്ടറി സാദിഖ് എന്നിവർ പങ്കെടുക്കും. തുടർന്ന് വൃക്ഷത്തൈകൾ സൗജന്യമായി വിതരണം ചെയ്യും. പള്ളിക്കവലയിൽ തെന്നിലാപുരം രാധാകൃഷ്ണൻ സ്മാരക ഗ്രാമസേവന കേന്ദ്രത്തിനു സമീപവും തൈകൾ ലഭ്യമാക്കും. പഞ്ചായത്തിൽ ആയിരത്തിലധികം തൈകൾ വനം വകുപ്പിൽനിന്ന് വിതരണത്തിന് തയാറായിട്ടുണ്ടെന്ന് ഹരിത ഗ്രാമം, ക്ഷേമ ഗ്രാമം പദ്ധതി കൺവീനർ കബീർ കൊച്ചുബാവ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.