കാക്കനാട്: ചെറുതും വലുതുമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ വഴി മുസ്‌ലിംലീഗ് സമൂഹത്തിലെ അടിസ്ഥാന വിഭാഗങ്ങൾക്ക് തണലൊരുക്കുകയാണെന്ന് ടി.എ. അഹമ്മദ് കബീർ എം.എൽ.എ പറഞ്ഞു. മുസ്‌ലിം ലീഗ് തൃക്കാക്കര മുനിസിപ്പൽ കമ്മിറ്റി നടത്തിയ ശിഹാബ് തങ്ങൾ റിലീഫ് 'കാരുണ്യം-2018'െൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. റീലീഫ് പ്രവർത്തനത്തിൽ യുവാക്കളുടെ പങ്ക് അനിവാര്യമാണെന്നും സമൂഹത്തിൽ അർഹതപ്പെട്ടവരെ കണ്ടെത്തിയാവണം റിലീഫ് പ്രവർത്തനം നടത്തേണ്ടതെന്നും എം.എൽ.എ പറഞ്ഞു. റിലീഫ് സെൽ ചെയർമാൻ എ.എം. അബൂബക്കർ അധ്യക്ഷത വഹിച്ചു. പി.ടി. തോമസ് എം.എൽ.എ, മുൻ എം.എൽ.എ ബെന്നി ബഹന്നാൻ, നഗരസഭ ചെയർപേഴ്സൺ എം.ടി. ഓമന, മുസ്‌ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ് പി.കെ. ജലീൽ, ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഷബന മെഹർ അലി, നഗരസഭ കൗൺസിലർമാരായ പി.എം. യൂസഫ്, ടി.എം. അലി, അസ്മ നൗഷാദ്, നേതാക്കളായ എ.എ. ഇബ്രാഹിംകുട്ടി, സി.എ. റഹിം, ഹുസൈൻ വാളക്കോട്ടിൽ, ഖുതുബുദ്ദീൻ, പി.എം. മാഹിൻകുട്ടി, കെ.എൻ. നിയാസ്, അൻസാർ ഓലിമുകൾ, കെ.എം. അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു. പ്രസിഡൻറ് ഹംസ മൂലയിൽ സ്വാഗതവും ജനറൽ സെക്രട്ടറി അബ്ദുസ്സലാം നന്ദിയും പറഞ്ഞു. പഠനോപകരണങ്ങൾ നല്‍കി കാക്കനാട്: കെ.പി.എം.എസ് 97-ാം നമ്പര്‍ ശാഖ വിദ്യാർഥികള്‍ക്ക് പഠനോപകരണങ്ങൾ നല്‍കി. എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാർഥികളെ യോഗം അനുമോദിച്ചു. തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സൻ എം.ടി. ഓമന ഉദ്ഘാടനം ചെയ്തു. എം.കെ. മണി അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍മാരായ ടി.ടി. ബാബു, ജാന്‍സി, യൂനിയന്‍ സെക്രട്ടറി വി.എസ്. സുജിത്ത്, ശാഖ സെക്രട്ടറി പി.കെ. രമേശന്‍, നോയല്‍ ജോസഫ്, സെനീഷ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.